അപ്പൊ ആദ്യം തന്നെ മോശമായ ഒരു പാൻ മതിയാകും അതെടുക്കുക അതിനുശേഷം അതിന്റെ നേരെ നടുവിൽ ഒരു ഹോൾ ഇട്ടു വെക്കുക.പിന്നീട് ഒരു 150 ഗ്രാം നൈസ് കെട്ട് കമ്പി പാനിന്റെ പിടിയുടെ അവിടെ വെക്കാൻ 20 സെന്റിമീറ്റർ നീളത്തിൽ രണ്ടായി മുറിച് പനിന്റെ പിടിയിൽ കെട്ടി കൊടുക്കുക മുറുക്കെ എന്നിട്ട് കമ്പി നന്നായിട്ട് മരത്തിന്റെ ചില്ല പോലെ വളച്ചു പിന്നി എടുക്കുക രണ്ട് കമ്പി ഒരുമിച്ചോ ഒന്നായിട്ടോ അതിനു ശേഷം വോൾ പുട്ടി കുഴച്ച് മരത്തിന്റെ തടി വരുന്നിടത്തും ഒട്ടിച്ചു കൊടുക്കുക.
ഫെവിക്കോൾ ഉപയോഗിച്ചു പാത്രത്തിന്റെ പരന്ന സൈഡ് വശത്തേക്ക് വേരുകൾ വരക്കുക ഫെവിക്കോൾ കൊണ്ട് എന്നിട്ട് അവിടെയും ഇതുപോലെ പുട്ടി ഒട്ടിച്ചു ഒരു പത്ത് മിനിറ്റു അതൊന്ന് സെറ്റാകാൻ വെക്കുക.സെറ്റായത്തിനു ശേഷം മരത്തിന്റെ ചില്ലയിൽ അലൂമിനിയം ഫോയിൽ പേപ്പർ ഒട്ടിക്കുക ചില്ലയിൽ മാത്രം പിന്നെ ബ്ലാക്ക് കളർ പെയിന്റ് ഒന്ന് അടിക്കുക സ്പ്രേ ആണേൽ അത്രയും നല്ലത് മരത്തിന്റെ ചില്ലയിലും പരന്ന സ്ഥലത്തും എല്ലാം അടിച്ചതിനു ശേഷം മുന്നിൽ പരന്ന സ്ഥലത്തു ഗോൾഡൻ കളർ ചില്ലയിലും തടിയിലും പരന്ന സ്ഥലത്തും ടച്ച് ചെയ്ത് കൊടുക്കുക.
അതിനുശേഷം ഗിൽറ്റർ പേപ്പർ ഉണ്ടല്ലോ അതിന്റെ ഗോൾഡ് കളർ ഷീറ്റ് ഒന്ന് ചെറുതായി മുറിച് ഇലയുടെ രൂപത്തിൽ മുറിക്കുക. എന്നിട്ട് പശ ഉപയോഗിച്ചു ചില്ലയിലെല്ലാം ഇല ഒട്ടിച്ച് കൊടുക്കുക ഇടക്ക് മുത്ത് ഒട്ടിക്കുന്നതും നന്നായിരിക്കും അവസാനം പാനിന്റെ നടുവിൽ ഹോൾ ഇട്ട സ്ഥലത്ത് ക്ലോക്കിന്റെ സൂചി ഇട്ട് കൊടുക്കുക ഉള്ളിലായി ബാറ്ററി വരുന്ന പോലെ അപ്പോ അടിപൊളി ക്ലോക്ക് റെഡി എല്ലാവരും ഇതുപോലെ മോശമായി കളയുന്ന പാൻ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്ത് നോക്കുക.
നമ്മുടെ വീട്ടിലെ എല്ലാ പാത്രങ്ങൾ വെച്ചും ഇങ്ങനെ ചെയ്യാൻ സാധിക്കും പല വിധത്തിൽ നമ്മുടെ ഐഡിയക്ക് അനുസരിച്ചു നമ്മൾ ഒഴിവാക്കുന്ന സാധനങ്ങൾ വെച്ച് ഇങ്ങനെ ചെയ്യാം.ഇതുകൊണ്ടുള്ള ഗുണങ്ങൾ ഒരുപാട് ഉണ്ട് എന്തെന്നാൽ ഒഴിവാക്കുന്ന പാത്രങ്ങളും മറ്റു സാധനങ്ങളും വീണ്ടും ഉപയോഗിക്കാൻ എന്നത് തന്നെയാണ്.ഇതുപോലുള്ള നല്ല അറിവുകൾ ലഭിച്ചാൽ ഒരു തവണ എങ്കിലും അത് ചെയ്തുനോക്കണം എന്നാൽ മാത്രമേ അത് പേടിച്ചിരിക്കാൻ സാധിക്കൂ അതുപോലെ തന്നെ എന്തെങ്കിലും ചെയ്യേണമെന്ന് തോന്നിയാൽ ഇതുപോലെ സാധനങ്ങൾ ഉപയോഗിച്ച് ചെയ്തുനോക്കുക ചിലപ്പോൾ കടകളിൽ നിന്നും വാങ്ങുന്ന സാധനങ്ങളെക്കാൾ ഭംഗിയിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും.