എന്നോട് അദ്ദേഹം എല്ലാം പറഞ്ഞിരുന്നു അതിന് ശേഷമാണ് ഇങ്ങനെ സംഭവിച്ചത് പ്രദീപേട്ടനെ കുറിച്ച് പേളി മാണി

കഴിഞ്ഞ നമ്മളെ വിട്ടുപിരിഞ്ഞ കോട്ടയം പ്രദീപേട്ടനെ ഓർക്കുമ്പോൾ എല്ലാവർക്കും നല്ല വിഷമമുണ്ട് കാരണം മലയാള സിനിമയിൽ ഒരു നടൻ എന്ന നിലയിൽ മാത്രമല്ല അദ്ദേഹം കഴിഞ്ഞിരുന്നത് എല്ലാവരുമായും സൗഹൃദം പുലർത്തുന്ന കാര്യത്തിലും പ്രദീപേട്ടൻ ശ്രദ്ധ പുലർത്തിയിരുന്നു.ഇരുപത്തൊന്ന് വർഷമായി മലയാള സിനിമയിൽ അദ്ദേഹം വന്നിട്ട് എങ്കിലും വളരെ അടുത്ത കാലത്ത് മാത്രമാണ് അദ്ദേഹത്തെ പലരും ശ്രദ്ധിക്കാൻ തുടങ്ങിയത് സിനിമയിലെ സംസാര ശൈലികൊണ്ട് പോലും ആളുകളെ ചിരിപ്പിക്കാൻ കഴിവുള്ള അദ്ദേഹത്തെ എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു.

കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിൽ അദ്ദേഹം വളരെ നല്ല ഒരു കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് ആ സിനിമ ഇറങ്ങിയതിന് ശേഷം അദ്ദേഹം കൂടുതൽ തിരക്കിലായി എന്നാൽ മോഹൻലാൽ നായകനായി അഭിനയിച്ച ആറാട്ട് എന്ന സിനിമയിൽ അദ്ദേഹം അവസാനമായി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു പക്ഷെ ആരും കരുതിയില്ല ഇത് അദ്ദേഹം ചെയ്യുന്ന അവസാനത്തെ സിനിമയാണ് എന്ന കാര്യം.അദ്ദേഹം പോയതുമുതൽ ഇന്നും പല താരങ്ങളും അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെക്കുന്നു കഴിഞ്ഞ ദിവസം പേളി മാണി പറഞ്ഞ കാര്യങ്ങൾ ആളുകൾ ചർച്ച ചെയ്യുകയാണ്.

എന്തെന്നാൽ കോട്ടയം പ്രദീപ് നമ്മളെ വിട്ടുപോകുന്നതിന് ഒരു ദിവസം മുൻപ് തമ്മിൽ കണ്ടിരുന്നു അദ്ദേഹം എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞു അടുത്ത സിനിമയെ കുറിച്ചും വീട്ടുകാര്യങ്ങൾ കുറിച്ചും അങ്ങനെ എല്ലാ കാര്യങ്ങളും എന്നോട് തുറന്നു പറഞ്ഞു.എന്നാൽ ഞങ്ങൾ ഒരിക്കലും കരുതിയില്ല ഇതുപോലെ ഇനി പരസ്പരം സംസാരിക്കാൻ കഴിയില്ല എന്ന കാര്യം അദ്ദേഹം എല്ലാവരുമായും നല്ല സൗഹൃദം ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ് തമ്മിൽ ഒരുപാട് നേരം സംസാരിച്ചു മാത്രമല്ല സിനിമയിലെ ഒരു സംഭാഷണം പറഞ്ഞു എല്ലാവരേയും ചിരിപ്പിക്കുകയും ചെയ്തു വളരെ വിഷമത്തോടെ മാത്രമേ അദ്ദേഹത്തെ ഇനി നമുക്ക് ഓർക്കാൻ കഴിയൂ പേളി മാണി പറയുന്നു.

ഇങ്ങനെ നിരവധി താരങ്ങൾക്ക് അദ്ദേഹത്തെ കുറിച്ച് നല്ല കാര്യങ്ങൾ മാത്രമേ പറയാനുള്ളൂ.എന്തായാലും അദ്ധേഹത്തിന്റെ അഭിനയ കഴിവ് ഒരിക്കൽ കൂടി കാണാൻ സാധിക്കുന്ന ഒരു സിനിമ തന്നെയാണ് ആറാട്ട് അതിൽ കോട്ടയം പ്രദീപ് മാത്രമല്ല നെടുമുടി വേണു എന്ന അതുല്യ കലാകാരൻ കൂടി ഇതിൽ അഭിനയിച്ചിട്ടുണ്ട് ഇരുവരും മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണ് എന്തായാലും സിനിമാലോകവും ആരാധകരും കോട്ടയം പ്രദീപ് എന്ന നടന്റെ വിടവാങ്ങലിൽ വിഷമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *