ഒട്ടുമിക്ക വീട്ടമ്മമാരുടെയും പരാതിയാണ് ഫ്രിഡ്ജ് എത്ര ഒതുക്കിയാലും അത് ഒതുങ്ങി ഇരിക്കാതെ വൃത്തിയില്ലാതെയിരിക്കുന്നത്. ഫ്രിഡ്ജിൽ എത്ര സമയമെടുത്ത് സാധനങ്ങൾ ഒതുക്കി വെച്ചാലും വീണ്ടും എല്ലാം വൃത്തികേടായി ഫ്രിഡ്ജിൽ ഇരിക്കുന്നത് കാണുമ്പോൾ തന്നെ പലരും മടുക്കും. ചില സമയങ്ങളിൽ പച്ചക്കറികളിരുന്ന് ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം വരാറുണ്ട്. എന്നാൽ ഇവയെല്ലാം പരിഹരിച്ച് ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി അടുക്കി വെക്കാൻ ഈ സൂത്രം ചെയ്താൽ മതി.
നമ്മൾ എല്ലാവരും പച്ചക്കറികൾ വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യാറുണ്ട്. പ്ലാസ്റ്റിക്ക് ബോക്സുകളിലും കവറിലുമായാണ് സാധാരണ നമ്മൾ പച്ചക്കറികൾ ഫ്രിഡ്ജിൽ വെക്കുന്നത്. എന്നാൽ പ്ലാസ്റ്റിക്ക് കവറും ബോക്സും ഒന്നുമില്ലാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഈ ഉപായം ഉപകരിക്കും. തുണി കൊണ്ട് വളരെ എളുപ്പത്തിൽ ഇത് ചെയ്തെടുക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ള തരം തുണികൾ എടുക്കുക. തുണികളെടുക്കുമ്പോൾ കളർ പോകാത്ത തരം തുണി എടുക്കാൻ ശ്രദ്ധിക്കുക. കളറിളകുന്ന തുണിയെടുത്താൽ ഫ്രിഡ്ജിൽ കളറാകാൻ സാധ്യതയുണ്ട്. നെറ്റിൻ്റെ തുണിയാണ് കൂടുതൽ നല്ലത്. 11 ഇഞ്ച് നീളവും 9 ഇഞ്ച് വീതിയുമുള്ള രണ്ട് പീസ് തുണിയെടുത്ത് വെക്കുക. ശേഷം 12 ഇഞ്ച് നീളവും 11 ഇഞ്ച് വീതിയുമുള്ള തുണിയുടെ 2 പീസെടുക്കുക. താഴെ ഭാഗത്ത് വളച്ച് എടുക്കാവുന്നതാണ്. ശേഷം 2 പീസുകൾ ചേർത്ത് തയ്ച്ചെടുക്കേണ്ടതുണ്ട്. ഓരോ പീസുകളുടെയും നാല് വശങ്ങളും 1/4 ഇഞ്ച് മടക്കി തയ്ച്ചെടുക്കുക. ശേഷം ഇതിൻ്റെ മുകൾ ഭാഗം 3/4 ഇഞ്ച് മടക്കി തയ്ച്ച് കൊടുക്കുക. ഇതു പോലെ ബാക്കി പീസും ചെയ്യുക. രണ്ട് തുണിയും ചെയ്ത ശേഷം ഇവയുടെ നല്ല വശം ചേർത്ത് വെച്ച് 3 വശങ്ങൾ അടിച്ചെടുക്കാം . മുകളിലെ മടക്കിയടിച്ച ഭാഗം തയ്ക്കാതെ വിട്ട് കൊടുക്കുക. ഇത് മറിച്ചിട്ട ശേഷം ഒരു ചരടോ ലേസോ എടുത്ത് മുകളിലെ മടക്കിലൂടെ കയറ്റി കെട്ടി കൊടുക്കാം. ഇതു പോലെ വീണ്ടും ഒരു ചരട് എതിർ വശത്തായി കയറ്റി കെട്ടുക. ബാഗ് റെഡി. ഇതിൽ പച്ചക്കറികൾ സൂക്ഷിച്ച് വെക്കാം.
ഇതു പോലെ സിബ് വെച്ചും തയ്ച്ചെടുക്കാവുന്നതാണ്. തുണിയുടെ ഉൾവശമെടുത്ത് മുകളിൽ മടക്കി തയ്ച്ചെടുക്കുക. ഒരു സിബ് തുണിയുടെ അടിച്ച തുമ്പുകളിലേക്ക് തയ്ച്ച് പിടിപ്പിക്കുക. ശേഷം ബാക്കി 3 വശങ്ങളും തയ്ച്ചെടുക്കുക. ബാക്കി വന്ന സിബ് വെട്ടി മാറ്റാം. ഇവയിൽ പച്ചക്കറികൾ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ള വലുപ്പത്തിലും ഡിസൈനിലും ഇത് ചെയ്തെടുക്കാം. പ്ലാസ്റ്റിക്ക് ബോക്സുകൾ വാങ്ങുന്ന പണവും ലാഭിക്കാം.