ആദ്യമായി വാങ്ങിയ ബൈക്ക് പുതിയ രൂപത്തില്‍; ഉണ്ണി മുകുന്ദന് ജന്മദിനസമ്മാനമായി ആരാധകര്‍

 

മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണി മുകുന്ദന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമലോകവും ആരാധകരും സഹപ്രവര്‍ത്തകരും അങ്ങനെ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു കിടിന്‍ സമ്മാനം നല്‍കിയിരിക്കുകയാണ് താരത്തിന്റെ ആരാധകരായ രഞ്ജിത്തും സംഘവും.

ഉണ്ണി ആദ്യമായി വാങ്ങിയ പള്‍സര്‍ 150cc ബൈക്ക് മോഡിഫൈ ചെയ്ത് കിടിലനാക്കി ‘കഫെ റേസര്‍’ മാതൃകയില്‍ രണ്ടര വര്‍ഷങ്ങള്‍ക്കിപ്പുറം താരത്തിന് സമ്മാനമായി നല്‍കിയത്. 2.5 വര്‍ഷങ്ങള്‍ മുന്‍പാണ് ഫാന്‍സ് സംഘത്തിലെ പാവപ്പെട്ട ഒരു യുവാവിന് ജോലിക്ക് പോകുന്നതിനായി താരത്തിന്റെ ശേഖരത്തിലുള്ള ബൈക്കുകളില്‍ ഏതെങ്കിലും നല്‍കുമോ എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഉണ്ണിയെ സമീപിക്കുന്നത്.

താന്‍ ആദ്യമായി സമ്പാദിച്ച പള്‍സര്‍ ബൈക്ക് ആണ് താരം ആരാധകന് നല്‍കിയത്. ഈ ബൈക്ക് ആണ് ഇപ്പോള്‍ പുത്തനാക്കി താരത്തിന് തന്നെ പ്രിയ അനുജന്മാര്‍ സമ്മാനിച്ചത്. തന്റെ ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ഉണ്ണി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഉണ്ണിയുടെ ആദ്യ ബൈക്ക് ആയിരുന്നു അത്. ആദ്യമായി സ്വന്തമാക്കിയ വാഹനം ആയിരുന്നിട്ടുകൂടി ഒരു ആവശ്യം പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അത് നല്‍കാന്‍ കാണിച്ച ഉണ്ണിയുടെ മനസിലെക്കുറിച്ചും ആരാധകരില്‍ ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മോഡിഫൈ ചെയ്ത സ്വന്തം ബൈക്ക് സമ്മാനം എത്തിച്ചവര്‍ക്കു മുന്നില്‍വച്ചുതന്നെ ഓടിച്ചുനോക്കി അവര്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് ഉണ്ണി മടങ്ങിയത്.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *