വീട് പണിയുമ്പോൾ മരപ്പണി എങ്ങനെ ലാഭകരമായി ചെയ്യാം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണു ഒരു വ്യക്തി തന്‍റെ സ്വപ്നഗൃഹം പണിയാൻ തയ്യാറെടുക്കുന്നത്. സ്വന്തമായൊരു വീട് നിർമ്മിക്കുമ്പോൾ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഓരോരുത്തർക്കും ഉണ്ടാവുക. നമ്മൾ മലയാളികൾ ഒരു വീടു പണിയുകയാണെങ്കിൽ ഏറ്റവും കുറഞ്ഞതു രണ്ടു മരത്തിന്‍റെ തടിയെങ്കിലും ഉണ്ടാകും.ഇനി അതും അല്ലങ്കിൽ ചുരുങ്ങിയത് വീടിന്‍റെ പ്രധാനവാതിൽ എങ്കിലും മരത്തടിയിൽ തീർത്താലെ നമ്മൾ മലയാളികൾക്ക് തൃപ്തി വരു.വീട് നിർമാണ ചെലവിലെ 10 മുതൽ 15 ശതമാനം വരെയാണ് തടിക്കായി മാറ്റി വെക്കേണ്ടി വരുന്നത്. എന്നാൽ മരപ്പണി ലാഭകരമായി ചെയ്യാൻ പറ്റും. ലാഭകരമായി ഉപയോഗിക്കാൻ പറ്റും എന്നുപറയുമ്പോൾ ഒന്നാമത്തേത് റീസൈക്കിൾ ചെയത് ഉപയോഗിക്കാമെന്നതാണ്. പഴയ ജനലുകളും വാതിലുകളും കട്ടളകളും കഴുക്കോലുകളും എല്ലാം റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാൻ പറ്റും. ഇങ്ങനെ നമുക്ക് ചിലവ് കുറയ്ക്കാൻ പറ്റും.തടികൾ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഈട് ഉറപ്പ് ഗുണം എന്നീ കാര്യങ്ങളാണ്.വീടിന്‍റെ പ്രധാന വാതിലുകൾക്കായി തടികൾ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഈ മൂന്നു ഗുണങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്തുക.

ചെലവു ചുരുക്കലിന്‍റെ ഭാഗമായി അകത്തെ മുറികളുടെ വാതിലുകൾക്കു വിലകുറഞ്ഞ തടികൾ ഉപയോഗിക്കുന്നതു പതിവാണ്.നല്ല ഉറപ്പും ഭാരവുമുള്ള തടിയാണു കട്ടള ജനൽ എന്നിവക്കു വേണ്ടി തിരഞ്ഞെടുക്കേണ്ടത്.വീടുപണിക്കായി നമ്മൾ പലവിധം തടികൾ ഉപയോഗിക്കുന്നുണ്ട്.അതിലേറ്റവും വില ഉള്ളതും അതേപോലെ ഗുണനിലവാരമുള്ളതുമായ തടിയാണ് തേക്കിൻ തടി.സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല തടിയാണ് ആഞ്ഞിലി. കട്ടള ജനൽ ഒക്കെ നിർമ്മിക്കുന്നതിന് ആഞ്ഞലിയാണ് ഏറ്റവും അഭികാമ്യം.പിന്നെ ആഞ്ഞിലിയെ കൂടാതെ മഹാഗണിയും സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റിയ തടിയാണ്. നാട്ടിലൊക്കെ വളരെ സുലഭമായി കിട്ടുന്ന തടിയാണ് മഹാഗണിയുടേത്. പ്ലാവിന്‍റെ തടിയും വളരെ നല്ലതാണ്. മരം എന്നു പറയുമ്പോൾ തേക്കൽ ഈട്ടിയും മാത്രമല്ല നമ്മുടെ നാട്ടിൽ സാധാരണമായി കാണുന്ന മൂപ്പുള്ള മാവും മറ്റു മരങ്ങളൊക്കെ വീട് പണിക്കായി ഉപയോഗിക്കാം. അതുകൂടാതെ സോഫ്റ്റ് വുഡ് എന്നറിയപ്പെടുന്ന അക്കേഷ്യയും ഉപയോഗിക്കാം.

നല്ല മുമ്പുള്ള മരങ്ങൾ ഏത് കൊണ്ടും ജനലുകളും വാതിലുകളും നിർമ്മിക്കാനാവും ചില തേക്കുകൾ 150 വർഷം വരെ പഴകും.വിലയിലുള്ള വ്യത്യാസം നോക്കിയാണ് ഏതു മരം വേണമെന്നു കൂടുതൽ ആളുകളും തീരുമാനിക്കുക. എന്നാൽ വില നോക്കുന്നതിനൊപ്പം ഈടും കൂടി നോക്കി ഉറപ്പിച്ചാലേ കൊടുക്കുന്ന പണത്തിനു കാലാന്തരത്തോളം ഗുണം ലഭിക്കുകയുള്ളൂ. മരത്തിന്‍റെ വിലയില്ലല്ല കാര്യം അതിന്‍റെ ഗുണത്തിലാണ് ആണ് കാര്യം. അത്യാവശ്യം കട്ടിയുള്ള എല്ലാ മരങ്ങളും നമുക്ക് മരപ്പണിക്ക് വേണ്ടി ഉപയോഗിക്കാം പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ചിതൽ വരാതിരിക്കാനുള്ള കെമിക്കൽസ് അടിച്ചില്ലെങ്കിൽ മര തടി മോശമാകുക തന്നെ ചെയ്യും.ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *