മുടി തഴച്ചു വളരാൻ സവാള കൊണ്ടൊരു എണ്ണ ഉണ്ടാക്കിയാലോ മുടി നീളത്തില്‍ വളരും

നല്ല കറുത്ത നീണ്ട മുടിയിഴകൾ എല്ലാ പെൺകുട്ടികളുടെയും ഒരു സ്വപ്നമാണ്. എന്നാൽ പലർക്കും മുടിക്ക് അധികം നീളം ഒന്നും വെക്കാറില്ല.അതുകൊണ്ട് തന്നെ മുടി പെട്ടെന്ന് വളരാനുള്ള മാർഗ്ഗമാണ് എല്ലാവരും തേടി നടക്കുന്നത്. എന്നാൽ നമ്മുടെ എല്ലാവരുടെയും വീടുകളിൽ തന്നെ ഉള്ള ഒരു സാധനം കൊണ്ട് ഇതിനൊരു പോംവഴി ഉണ്ടാക്കാവുന്നതേയുള്ളൂ.അത് വേറൊന്നുമല്ല സവോളയാണ്.നമ്മളെല്ലാവരും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് സവോള.നിരവധി പോഷകങ്ങൾ അടങ്ങിയ സവാളയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഈ സവോള മുടിയുടെ വളർച്ചയ്ക്ക് വളരെയധികം നല്ലതാണ്.സവാളയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന സൾഫർ കോളേജിൽ കോശങ്ങളെ ധാരാളമായി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതാണ് മുടി വളരാൻ സഹായിക്കുന്നത്.അപ്പോൾ ഈ സവാള ഉപയോഗിച്ച് ഒരു ഹെയർ ഓയിൽ ഉണ്ടാക്കിയാലോ. എങ്ങനെണ് ഹെയർ ഓയിൽ ഉണ്ടാക്കുന്നത് നോക്കാം.സവാള ചെറുതായി അരിഞ്ഞ് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക.ഇനി ഒരു പാൻ ചൂടാക്കി ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ഒനിയൻ പേസ്റ്റ് ഇട്ടുകൊടുക്കുക. ഇതിലേക്ക് കപ്പ് വെളിച്ചെണ്ണയും ചേർക്കുക.ഇത് നന്നായി ഒന്നും മിക്സ് ചെയ്തു എടുക്കുക.ഇതിന്റെ കളർ ഒന്നും മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക.

ഓയിലുമായി സവോള നന്നായി യോജിപ്പിച്ചശേഷം തീ ഓഫ് ചെയ്യുക. ഇനി ഇത് തണുക്കാൻ വെക്കണം.തണുത്തതിനുശേഷം ഇതും നല്ലൊരു കോട്ടൺ തുണിയിലിട്ട് ജലാംശം ഇല്ലാത്ത ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കുക.അപ്പൊ നമ്മുടെ ഒനിയൻ ഹെയർ ഓയിൽ റെഡി.മുടിവളർച്ചയ്ക്ക് മാത്രമല്ല മുടി നരയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് സവോളയുടെ നീര്. സവോളയിലെ സൾഫറിന്‍റെ അംശം തന്നെയാണ് മുടി നരയ്ക്കുന്നതും തടയുന്നത്.അതേസമയം സവോളയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന സൾഫർ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.ഇങ്ങനെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.അതുപോലെതന്നെ സവാളയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല കാൻസറിനെ പ്രതിരോധിക്കാനും സവാള ഉത്തമമാണ്.സവാളയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും ഓര്‍ഗാനോ സള്‍ഫര്‍ ഘടകങ്ങളുമാണ് ക്യാന്‍സറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്.

സവാള നല്ല പോലെ അരച്ച് അതിൽ അൽപം തേനോ ശർക്കരയോ ചേർത്ത് കഴിക്കുന്നത് ജലദോഷം തൊണ്ടവേദന എന്നിവ അകറ്റുകയും ചെയ്യും.കൂടാതെ സവോള പല്ലുകൾക്കും ഏറെ ഗുണം ചെയ്യുന്നതാണ്. സവോള വായിലിട്ട് ചവയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിനും അതുപോലെതന്നെ നമ്മുടെ മോണയിൽ ഉണ്ടാകുന്ന അണുബാധയ്ക്കും എല്ലാം ഒരു പരിഹാരമാണ്.ചർമത്തിനും സവോള വളരെ ഉത്തമമാണ്.സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. അതുപോലെ മുഖക്കുരു ചികില്‍സയ്‌ക്കും സവാള ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *