ദരിദ്രരും ദുർബലമായ കുടുംബങ്ങൾക്ക് ചികിത്സാ സഹായം നൽകുന്ന സർക്കാർ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതികളിൽ ഒന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അഥവാ കെ എ എസ് പി.നമ്മുടെ കേരളത്തിലെ 40 ശതമാനം പേർക്ക് സൗജന്യമായി ചികിത്സ ചെയ്തു കൊടുക്കുക എന്ന ഉദ്ദേശത്തിന്‍റെ ഭാഗമായി കേരള സർക്കാർ പുറപ്പെടുവിച്ചതാണ് ഈ പദ്ധതി.ബൈപ്പാസ് സർജറി ആൻജിയോപ്ലാസ്റ്റി ക്യാൻസർ സർജറികൾ മുട്ട് മാറ്റിവെക്കൽ സർജറികൾ നട്ടെല്ലിന്‍റെ സർജറികൾ തുടങ്ങിയ ചികിത്സയ്ക്ക് വേണ്ടിയിട്ടാണ് ഈ ധനസഹായം നൽകുന്നത്.ഒരു കുടുംബത്തിന് ഓരോ വര്‍ഷവും അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ നല്‍കുന്നത്.ഇതുവരെ 42 ലക്ഷത്തോളം കുടുംബങ്ങളെ പദ്ധതിയില്‍ അംഗമായിട്ടുള്ളത്.ഈ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ആദ്യം അറിയേണ്ടത് നിങ്ങൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമായിട്ടുണ്ടോ എന്നാണ്.പി എം ജെ എ വൈ കെ എ എസ് പി ചിസ് പ്ലസ് ആർ എസ് ബി വൈ എന്നിവയുടെ ഏതെങ്കിലും സീലുകൾ നിങ്ങളുടെ റേഷൻ കാർഡിന്‍റെ പുറകിലെ പേജിൽ ഉണ്ടെങ്കിൽ നിങ്ങൾ 5 ലക്ഷം രൂപയുടെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമാണ് എന്നാണർത്ഥം.
നിങ്ങളുടെ റേഷൻ കാർഡിലെ പുറകിലെ പേജിൽ ഈ പറഞ്ഞിരിക്കുന്ന സീലുകളിൽ ഏതെങ്കിലും സീലുകൾ ഉണ്ടെങ്കിൽ നിങ്ങൾ 5 ലക്ഷം രൂപയുടെ ഇൻഷുറൻസിന് അർഹനാണ്.ഈ പദ്ധതിക്കു കുടുംബാങ്ങങ്ങള്‍ക്കു പ്രായ പരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ ഒരു അര്‍ഹത മാനദണ്ഡമല്ല. പദ്ധതിയില്‍ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണന മാനദണ്ഡങ്ങളില്ലാതെ ചികിത്സ സഹായം ലഭിക്കുകയും ചെയ്യും.കേരള സർക്കാർ ഈ 40% പേരെ തെരഞ്ഞെടുത്തിരിക്കുന്നത് 2011 ലെ ഗ്രാമ നഗര പ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസും തൊഴിലും അടിസ്ഥാനമാക്കിയാണ്.കൂടാതെ ഏതൊക്കെ ആശുപത്രികൾ ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നറിയാൻ പൊതുജനങ്ങൾക്ക് പി എം ജെ എ വൈ എന്ന ഒരു ആപ്ലിക്കേഷനും ഉണ്ട്. നമ്മുടെ സ്മാർട്ട് ഫോണിലെ പ്ലേസ്റ്റോറിൽ നിന്നും പി എം ജെ എ വൈ എന്ന ആപ്ലിക്കേഷൻ നമുക്ക് ഡൗൺലോഡ് ചെയ്ത് പരിശോധിച്ചാൽ നിങ്ങൾക്ക് അടുത്ത ഏത് ഹോസ്പിറ്റലിലാണ് ഈ പദ്ധതി പ്രകാരം ഉള്ള പരിശോധനകൾ നിങ്ങൾക്ക് ലഭിക്കുന്നത് എന്ന് അറിയാൻ സാധിക്കും.
ഇങ്ങനെ ഒരുപാട് അവസരങ്ങള്‍ സാധാരണക്കാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട് എങ്കിലും ഭൂരിഭാഗം ആളുകളും ഈ കാര്യം അറിയാതെപോകുന്നു എന്നതാണ് സത്യം അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം തൊണ്ണൂറു ശതമാനം കുടുംബങ്ങള്‍ക്കും ലഭിക്കുന്നില്ല കാരണം ഈ വാര്‍ത്തകളും ആനുകൂല്യങ്ങളും അവര്‍ അറിയുന്നില്ല അല്ലെങ്കില്‍ അറിയിക്കേണ്ടാവര്‍ ആ കുടുംബത്തെ അറിയിക്കുന്നില്ല. ചില ആനുകൂല്യങ്ങള്‍ കേട്ടാല്‍ തന്നെ അത് ഉള്ളതാണോ അല്ലെങ്കില്‍ ആരെങ്കിലും വെറുതെ പറയുന്നതാണോ എന്നുപോലും തോന്നിപ്പോകുന്ന അത്രയ്ക്കും വലിയ ആനുകൂല്യങ്ങളാണ് ഇന്ന് നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത്. ഇത്തരം നല്ല കാര്യങ്ങള്‍ പരമാവധി നമ്മെ അറിയുന്നവരില്‍ എത്തിക്കണം.