നല്ല നീളമുള്ള ഇടതൂർന്ന മുടി എല്ലാ സ്ത്രീകളുടെയും ഒരു സ്വപ്നം തന്നെയാണ്.എന്നാൽ ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. നമ്മൾ നിസാരമായി കാണുമെങ്കിലും ഈ മുടികൊഴിച്ചിൽ വലിയൊരു പ്രശ്നം തന്നെയാണ്.പോഷകക്കുറവ് താരൻ ഷാമ്പു വിന്റെ അമിത ഉപയോഗം എന്നിവയാണ് മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങൾ. ഇന്ന് മുടി കൊഴിച്ചിൽ തടയനായി വിപണിയിൽ ഒരുപാട് ഓയിലുകൾ നമുക്ക് ലഭിക്കാറുണ്ട്.എന്നാൽ ഇവയൊന്നും മുടികൊഴിച്ചിലിന് ഒരു ശാശ്വത പരിഹാരം അല്ല.മാത്രമല്ല ഇതിൽ ധാരാളം കെമിക്കലുകളും മറ്റും അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ഇതു മുടിയെ സംരക്ഷിക്കുന്നതിനെകാളും മുടി നശിപ്പിക്കുകയാണ് ചെയ്യുന്നത്. മുടിക്ക് എപ്പോഴും നല്ലത് പ്രകൃതി ദത്തമായ ഉൽപ്പന്നങ്ങൾ തന്നെയാണ്. കറ്റാർവാഴ കൈ എണ്ണ ഇങ്ങനെ പ്രകൃതിയിൽ നിന്നു കിട്ടുന്ന ഒരുപാട് സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് മുടി കൊഴിച്ചിൽ തടയാൻ സാധിക്കും.
അതുപോലെതന്നെ നമ്മുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമായ ചായപ്പൊടി മുടി കൊഴിച്ചിലിന് നല്ലൊരു പരിഹാരമാർഗമാണ്.ചായപ്പൊടി അഥവാ തേയില നമ്മുടെ ഹോർമോണിന്റെ കുറവുമൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ പ്രഗ്നൻസി ടൈമിൽ ഉണ്ടാകുന്ന മുടി കൊഴിച്ചിൽ,ഡെലിവറി കഴിഞ്ഞാൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ ഇങ്ങനെ പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആയി ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ചായപ്പൊടി.ഇത് ഏതു പ്രായക്കാർക്കും ഉപയോഗിക്കാൻ പറ്റുന്ന ഒരു റെമഡിയാണ്.അതുപോലെ നരച്ച മുടി ഉള്ളവർക്കും നല്ലൊരു പരിഹാരമാർഗം കൂടിയാണ് ഈ ചായപ്പൊടി. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അടുപ്പത്ത് ഒരു പാത്രം വെച്ചതിനുശേഷം അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിക്കുക.വെള്ളം നന്നായി തിളക്കണം.വെള്ളം നന്നായി തിളച്ച ശേഷം ഇതിലേക്ക് 2 ടീസ്പൂൺ ചായപ്പൊടി ചേർക്കുക.ചായപ്പൊടി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വെള്ളത്തിൽ ഇടുമ്പോൾ തന്നെ കളർ പോകുന്ന ചായപ്പൊടി ഒരിക്കലും എടുക്കരുത്.
നല്ല ക്വാളിറ്റി ഉള്ള ചായപ്പൊടി തന്നെ വേണം എടുക്കാൻ. ഇനി ഇത് നല്ല ബ്ലാക്കിഷ് ബ്രൗൺ കളർ ആകുന്നവരെ തിളപ്പിക്കണം.ഇനി നന്നായി തിളച്ചു വറ്റണം.ഇനി ഗ്യാസ് ഓഫ് ചെയ്തു ഇത് നന്നായി തണുക്കാൻ വെക്കണം. തണുത്തതിനുശേഷം ഇതൊരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. ഇനി ഇത് മുടിയിലും തലയോട്ടിയിലും ഒക്കെ നല്ലതുപോലെ തേച്ചു പിടിപ്പിക്കണം.ഇത് പോലെ ചെയ്യുകയാണെങ്കിൽ നമ്മുടെ മുടി കൊഴിച്ചിൽ പൂർണ്ണമായും നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.