ഇനി ഒരുപാട് കാശ് കളഞ്ഞ് മോട്ടോര്‍ വാങ്ങിക്കേണ്ട കുറഞ്ഞ ചിലവില്‍ മോട്ടോര്‍ ഉണ്ടാക്കി വെള്ളം പമ്പ് ചെയ്യാം

വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ കേടായോ എങ്കിൽ ഇനി ആരും വിഷമിക്കേണ്ട. മോട്ടർ ഇല്ലെങ്കിലും ഡ്രില്ലിംഗ് മെഷീൻ ഉണ്ടെങ്കിൽ വെള്ളം നല്ല ഫോഴ്സിൽ പമ്പ് ചെയ്യാം.എങ്ങനെ ഒരു അടിപൊളി ഡ്രിൽ പവേർഡ് വാട്ടർ പമ്പ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.ഇതിന് ആദ്യം വേണ്ടത് രണ്ട് ഇഞ്ചിന്‍റെ പിവിസി ടോപ് ആണ്.ഇതിന്‍റെ സെന്റർ ഒന്നു മാർക്ക് ചെയ്യുക.ഇനി ഒരു ബെയറിങ് ബുഷ് പിവിസി ടോപ്പിന്‍റെ സെന്ററിലായി സെറ്റ് ചെയ്ത് വെക്കണം.അതിന് കോംപസിൽ സീറോ പോയിന്റ് സിക്സ് മാർക്ക് ചെയ്ത് ആ ഭാഗം ഒന്ന് പിവിസി ടോപ്പിൽ റൗണ്ട് ചെയ്യണം.ശേഷം ആ ഭാഗം കട്ട് ചെയ്തു കളയണം.ഇനി ഈ ഹോളിലേക്ക് വേണം ബെയറിങ് ബുഷ് പ്രസ് ചെയ്തു വെക്കാൻ.ശേഷം കുറച്ചു പശ ബെയറിങ് ബുഷ് ഒട്ടിച്ചതിന്‍റെ സൈഡ് ഭാഗത്തായി തേച്ചുപിടിപ്പിക്കുക.പവിസി ടോപ്പിന്‍റെ താഴ്ഭാഗത്തു നിന്ന് അല്പം മുകളിലായി മാർക്ക് ചെയ്ത് അത്രയും ഭാഗം കട്ട് ചെയ്തു ഒഴിവാക്കുക.ഇനി സാൻ പേപ്പർ ഉപയോഗിച്ച് നല്ലതുപോലെ ഇത് ക്ലീൻ ചെയ്തെടുക്കുക.2.5 ഒരു പിവിസി കട്ട് ചെയ്ത് എടുത്തത് പിവിസി ടോപ്പിന്‍റെ ഉൾഭാഗത്തായി പ്രസ് ചെയ്തു വെക്കുക. ഇനി ഇതിന്‍റെ സൈഡ് ഭാഗത്തായി ഒരു ചെറിയ പൈപ്പ് ഫിറ്റ് ചെയ്യണം.അതിനായി അത്രയും ഭാഗം മാർക്ക് ചെയ്ത് കട്ട് ചെയ്തു കളയുക.

കർവ് രൂപത്തിൽ കട്ട് ചെയ്തു എടുത്ത അര ഇഞ്ചിന്‍റെ പിവിസി പൈപ്പ് കട്ട് ചെയ്ത ഭാഗത്ത് വെച്ച് ഒന്ന് ഒട്ടിച്ചു കൊടുക്കുക.സെന്ററിൽ കാണുന്ന ഹോളിലേയ്ക്ക് ഷാഫ്റ്റ് പ്രസ് ചെയ്തു വെയ്ക്കുക.ഇതിന് പുറമേ വാഷറും കൂടി വെയ്ക്കുക.ഇനി ഇമ്ബെല്ലർ ഇതിലേക്ക് പ്രസ് ചെയ്ത് വെക്കണം. ബോൾട്ട് ഉപയോഗിച്ചു നല്ലവണ്ണം മുറുക്കി വെക്കണം.ഇനി എൻഡ് ഭാഗം കട്ട് ചെയ്ത രണ്ട് ഇഞ്ചിന്‍റെ പിവിസി ടോപ്പിന്‍റെ സെൻട്രൽ ഭാഗം ഒന്ന് കട്ട് ചെയ്ത് മുക്കാൽ ഇഞ്ചിന്‍റെ പിവിസി പൈപ്പ് ഒട്ടിച്ച പിവിസി ടോപ് നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്നതിന്‍റെ മുകളിലേക്ക് ഒട്ടിച്ചു വെയ്ക്കുക.ഇത്രയും ചെയ്തു കഴിഞ്ഞാൽ പമ്പ് സെക്ഷൻ റെഡി.ഇനി ഡ്രിൽ മെഷീന്‍റെ ഷേപ്പിൽ കട്ട് ചെയ്തെടുത്ത ഒരു പലക കഷണം എടുക്കുക.ഇതിൽ കേബിൾ ടൈ ഒക്കെ സെറ്റ് ചെയ്ത് വെക്കുക. ഇനി ഡ്രിൽ മെഷീൻ ഇതിലേക്ക് ഇറക്കിവെച്ച് കേബിൾ ടൈ ഉപയോഗിച്ച് നല്ലതുപോലെ ടൈറ്റ് ചെയ്യുക.ഇനി നമ്മൾ റെഡിയാക്കി വെച്ചിരിക്കുന്ന പമ്പ് സെക്ഷൻ ഡ്രില്ലിങ് മെഷിനിലേക്ക് കണക്ട് ചെയ്യണം.

ഡ്രിൽ മെഷീന്‍റെ ചക്കിലെയ്ക്ക് ഷാഫ്റ്റിന്‍റെ ഭാഗം ഉള്ളിലേക്ക് കയറ്റി ടൈറ്റ് ചെയ്യണം.ഇനി ഒരു ക്ലാമ്പ് വെച്ച് പമ്പിന്റെ ഭാഗം ഒന്ന് ടൈറ്റ് ചെയ്യണം.ഇനി പമ്പിലേക്ക് ഫുട് വാൾ ഒന്ന് കണക്ട് ചെയ്യണം.ശേഷം പമ്പ് സെക്ഷനിലേയ്ക്ക് വെള്ളം ഫിൽ ചെയത് കൊടുക്കുക.ഇനി ഫുട് വാളിന് താഴെ ഒരു വെള്ളം നിറച്ച ഒരു ബക്കറ്റ് വെച്ചു കൊടുക്കുക.ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ ജോലി എല്ലാം പൂർണ്ണമായി. ഇനി സ്വിച് ഒന്ന് ഓൺ ചെയ്താൽ മതി. അപ്പോൾ നല്ല ഫോഴ്സിൽ തന്നെ വെള്ളം പമ്പ് ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും. നമ്മുടെ അടിപൊളി ഡ്രിൽ പവേർഡ് വാട്ടർ പമ്പ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *