നമ്മൾ എല്ലാവരും തന്നെ ടൂവീലർ ഉപയോഗിക്കുന്നവരാണ്.മൈലേജ് ഷോട്ട് മിസ്സിംഗ് തുടങ്ങിയ കേടുപാടുകൾ ഒക്കെ വണ്ടിക്ക് സാധാരണ സംഭവിക്കാറുണ്ട്. ഇത്തരം കംപ്ലൈന്റുകൾ ഒക്കെ വണ്ടിയുടെ കാർബേറ്റർ ക്ലീൻ ചെയ്താൽ പരിഹരിക്കാവുന്നതേയുള്ളൂ.ഒരു സ്ക്രൂ ഡ്രൈവറും ഒരു സ്പാനർ ഉണ്ടെങ്കിൽ നമുക്ക് തന്നെ അത് ക്ലീൻ ചെയ്യാം. ക്ലീൻ ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ആദ്യം ഓയിൽ ടാങ്ക് ഓഫ് ചെയ്യണം. ശേഷം കാർബേറ്റർ അഴിച്ചെടുക്കണം.കാർബേറ്റർ അഴിച്ചെടുത്തു കഴിഞ്ഞാൽ ഇനി ക്ലീൻ പരിപാടി തുടങ്ങാം. ക്ലീൻ ചെയ്യുന്നതിനുമുൻപ് കാർബേറ്ററിൽ കുറച്ച് എണ്ണ സ്റ്റോക്ക് ഉണ്ടാകും അത് കളയണം. കാർബേറ്ററിന്‍റെ അടിഭാഗത്തുള്ള സ്ക്രു ലൂസ് ചെയ്തു കൊടുത്താൽ മതി.അതിലൂടെ എണ്ണ ഒലിച്ചു വരും. ഇനി എല്ലാ സ്ക്രൂവും അഴിച്ചെടുക്കുക.ഇതിന്‍റെ ഉള്ളിൽ ധാരാളം ചെളികൾ ഇരിക്കുന്നത് കാണാം. ചെറിയ പാത്രത്തിൽ കുറച്ചു പെട്രോൾ ഒഴിക്കുക.നമ്മൾ ഊരിയെടുത്ത ക്ലീൻ ചെയ്യേണ്ട വസ്തുക്കളൊക്കെ ഇതിലേക്ക് ഇടുക.
ഇനി ഒരു ബ്രഷ് ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചു തേച്ച് കഴുകുക.ഇങ്ങനെ ഓരോ ഭഗവും നല്ല രീതിയിൽ ക്ലീൻ ചെയ്യുക.ക്ലീൻ ചെയ്തതിനുശേഷം ഇതിന്റെ ഓരോ പാർട്സും അതുപോലെതന്നെ തിരിച്ചു ഫിറ്റ് ചെയ്തു കൊടുക്കുക. ഇത് ഫിറ്റ് ചെയ്യുമ്പോൾ എല്ലാ സാധനങ്ങളും യഥാസ്ഥാനത്ത് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നമ്മുടെ ടൂവീലറിന് മിസ്സിംഗ് മൈലേജ് ഷോട്ട് ഒക്കെ ഉണ്ടെങ്കിൽ ഇതുപോലെ കാർബേറ്റർ ക്ലീൻ ചെയ്താൽ മതിയാകും.നമ്മുടെ ബൈക്കിന്റെ മൈലേജ് കൂടുന്നതും കുറയുന്നതും നമ്മൾ ബൈക്ക് എത്രമാത്രം നന്നായി ഉപയോഗിക്കുന്നോ അതുപോലെയാണ് മാത്രമല്ല വണ്ടി ക്ലീൻ ചെയ്യുന്നതും മൈലേജ് കൂട്ടാൻ സഹായിക്കും.
നമ്മളിൽ പലരും ബൈക്ക് വല്ലപ്പോഴും മാത്രമേ സർവീസ് ചെയ്യാറുള്ളൂ ഒരുപാട് കാലം വൈകിയിട്ടും സർവീസ് ചെയ്യാതിരുന്നാൽ വണ്ടിക്ക് പല രീതിയിലുള്ള പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട് സർവീസ് ചെയ്തില്ല എങ്കിലും ഇടയ്ക്കിടെ വണ്ടിയുടെ പാർട്സ് ക്‌ളീൻ ചെയ്യാൻ മറക്കരുത്.ചിലർ ബൈക്ക് വളരെ കൂടിയ സ്പീഡിലാണ് ഓടിക്കാറുള്ളത് ഇത് ബൈക്കിന്‍റെ മൈലേജിനെ ബാധിക്കും ഏതൊരു ബൈക്കും അതിൻ്റെ മിതമായ സ്പീഡിൽ ഓടിച്ചാൽ നല്ല മൈലേജ് ലഭിക്കും മാത്രമല്ല വണ്ടിയുടെ പാർട്സുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിക്കില്ല.