വീടില്ലാത്തവർക്ക് സൗജന്യമായി വീട് നിർമ്മിച്ച് നൽകുന്നു നിങ്ങൾക്കും ലഭിക്കും

ഇപ്പോഴും ഒരു വീട് പോലും ഇല്ലാത്ത നിരവധി കുടുംബങ്ങളുണ്ട് സ്വന്തമായി ഉണ്ട് എന്ന് പറയാൻ അല്പം ഭൂമി പോലും ഇല്ലാത്ത കുടുംബങ്ങൾ മറ്റുള്ളവരുടെ സഹായം കൊണ്ട് ജീവിക്കുന്നുണ്ട്.സ്വന്തമായി വീട് നിർമ്മിക്കാൻ ആഗ്രഹിച്ചിട്ടും കഴിയാത്ത നിരവധി ആളുകൾ കേരളത്തിലുമുണ്ട് എന്ന കാര്യം നമ്മൾ മറക്കരുത്.ഇന്ന് എല്ലാ സ്ഥലങ്ങളിലും പുതിയതായി വരുന്ന വീടുകൾ അവരുടെ സൗകര്യത്തിനേക്കാൾ കൂടുതലാണ് സാധാരണക്കാർ നിർമ്മിക്കുന്ന വീടുകൾ ആകട്ടെ അവരുടെ ആവശ്യാനുസരണവും ഒരു വീട് നിർമ്മിക്കാൻ ആരംഭിച്ചാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാകൂ എന്ന് പറയുന്നതുപോലെ പലരും ഇതിനായി ഒരുങ്ങി കഴിഞ്ഞിട്ടും പകുതിയിൽ നിർത്തിയ ഒരുപാട് കുടുംങ്ങളുണ്ട് കാരണം പിന്നീടുള്ള നിർമാണം അവരെക്കൊണ്ട് സാധിക്കില്ല എന്നത് തന്നെയാണ്.

എന്നാൽ ഇത്തരക്കാർക്ക് വളരെ ആശ്വാസം നൽകുന്ന കാര്യമാണ് വീടില്ലാത്തവർക്ക് സൗജന്യമായി വീട് നിർമ്മിച്ച് നൽകുന്ന പദ്ധതി ഇതൊരു സർക്കാർ പദ്ധതിയല്ല വീടില്ലാത്ത സാധാരണക്കാരുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് സൗകര്യമുള്ള വീട് നിർമ്മിച്ചു നൽകാൻ പദ്ധതികൾ തയ്യാറാക്കുന്നത് ഇടുക്കിയിലെ ജിജോ കുര്യൻ എന്ന നല്ല മനുഷ്യനാണ് ഇദ്ദേഹത്തിന്റെ നല്ല മനസ്സാണ് കേരളത്തിലുടനീളം സാധാരണക്കാർക്ക് ഭംഗിയുള്ള കൊച്ചുവീട് ഒരുങ്ങുന്നത്.ഈ വീടുകൾ ലഭിക്കുന്നത് ഇതുവരെ വീടുകൾ ഇല്ലാത്ത കുടുംബങ്ങൾക്കാണ് കേരളത്തിൽ എവിടെയാണെങ്കിലും വീടുകൾ നിർമ്മിച്ച് നൽകും കുടുംബത്തിൽ എത്ര അംഗങ്ങൾ ഉണ്ടോ അത്രയും വലിപ്പത്തിൽ ആയിരിക്കും വീടുകൾ തയ്യാറാക്കുന്നത്.

ഇദ്ധേഹം ഇതുവരെ നൂറിൽ കൂടുതൽ വീടുകൾ നിർമ്മിച്ച് നൽകി.നിങ്ങൾക്ക് ഇതുവരെയും സ്വന്തമായി വീടില്ല എങ്കിൽ നിങ്ങളും ഇതിന് അർഹരാണ് നല്ല ഭംഗിയുള്ള കൊച്ചുവീട് നിങ്ങൾക്കും ലഭിക്കും വെറും ഇരുപത് ദിവസങ്ങൾ കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കും അതിന് ശേഷം ആ വീട്ടിൽ നിങ്ങൾക്ക് താമസം തുടങ്ങാം.ഇടുക്കി ജില്ലയിലാണ് ഇവരുടെ മേഖല വീട് നിർമ്മാണം കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളും ഇവർ ചെയ്യുന്നുണ്ട്.

കേരളത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരായവരെ കണ്ടെത്തി കുട്ടികളെ സമീപിക്കുകയാണ് ചെയ്യുന്നത്.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ എല്ലാവർക്കും ഫാദർ ജിജോ കുര്യൻ എന്ന മനുഷ്യ സ്നേഹിയെ സമീപിക്കാം.നിങ്ങൾക്ക് സ്വന്തമായി വീടുണ്ടെങ്കിൽ ഇതുവരെ വീടിലാതെ മറ്റുള്ളവരുടെ സഹായം കൊണ്ട് സാഴിയുന്ന കുടുംബങ്ങളുടെ മുന്നിലേക്ക് ഈ വിവരം എത്തിക്കണം ചിലപ്പോൾ അതായിരിക്കും അവർക്കൊരു കൊച്ചുവീട് കിട്ടാൻ കാരണമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *