വാഹമാ സ്വന്തമായി ഉള്ളവർക്ക് മാത്രമല്ല ഓരോ കാര്യങ്ങൾക്കും വാഹനം ഉപയോഗിക്കുന്ന എല്ലാവരും പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങാറുണ്ട് ബൈക്ക് കാര് ബസ് തുടങ്ങി വാഹനം ഉള്ളവരും ഇടയ്ക്കിടെ പെട്രോൾ വാങ്ങുന്നവരാണ് എന്നാൽ ഇടയ്ക്കിടെ വരുന്ന പെട്രോളിന്റെ വില വർദ്ധനവ് എന്തായാലും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതാണ് അതിനിടയിലാണ് പമ്പിൽ നടക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പലരും പല സമയങ്ങളിലായി പല പെട്രോൾ പമ്പുകളിൽ നിന്നും പെട്രോൾ വാങ്ങാറുണ്ട് എന്നാൽ എല്ലാ പമ്പുകളും പെട്രോൾ നൽകുന്നത് കൃത്യമായ അളവിൽ തന്നെയാണോ നിങ്ങൾ എപ്പോഴെങ്കിലും ഈ കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ.
നമുക്ക് പെട്രോൾ ആവശ്യമായി വരുമ്പോൾ വാഹനവുമായി വന്നു അതിൽ പെട്രോൾ നിറക്കുന്നു എന്നാൽ നമ്മൾ കൊടുക്കുന്ന തുകയ്ക്ക് കൃത്യമായി വാഹനത്തിൽ പെട്രോൾ ലഭിക്കുന്നുണ്ടോ എന്ന കാര്യം അറിയുന്നില്ല ഈ ഒരു കാര്യം പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട് ഇല്ലെങ്കിൽ ഒരുപാട് നാൾ ഇങ്ങനെ തുടർന്നാൽ അത് നമുക്ക് വലിയ നഷ്ടം തന്നെയാണ് തരുന്നത്.ഇവിടെ ഇങ്ങനെയൊരു സംഭവം കണ്ടെത്താൻ വേണ്ടി മൂന്ന് ബോട്ടിലുകളിൽ തുല്യ തുകയ്ക്ക് പെട്രോൾ നിറച്ചപ്പോൾ കണ്ടത് ചെറിയ അളവ് വ്യത്യാസം ആയിരുന്നു ഇങ്ങനെ ഒരുപാട് നാൾ തുടർന്നാൽ അത് വലിയൊരു നഷ്ടം തന്നെയാണ്.
മാത്രമല്ല പ്രത്യേകം പറയേണ്ട മറ്റൊരു കാര്യം എന്തെന്നാൽ മൂന്ന് പമ്പുകളിൽ നിന്നും ലഭിച്ച പെട്രോളിലും നിറം വ്യത്യാസം ഉണ്ടായിരുന്നു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കണം നമ്മൾ മനസ്സിലാക്കിയിട്ടുള്ളത് നല്ല നിറമുള്ള പെട്രോളാണ് നല്ലത് എന്നാണ് അങ്ങനെയെങ്കിൽ മറ്റുള്ള പമ്പുകളിൽ നിന്നും വാകുന്ന പെട്രോളിന്റെ നിറം കുറയാനുള്ള കാരണം എന്തെന്ന് നമ്മൾ കണ്ടെത്തണം ഇല്ലെങ്കിൽ ഇത് തുടരുന്ന സാഹചര്യത്തിൽ നമ്മുടെ വാഹനത്തിന് അത് കാര്യമായി ബാധിക്കും എന്നതിൽ സംശയമില്ല.
ഇത് ആരെങ്കിലും മനപ്പൂർവം ചെയ്യുന്നതാണെങ്കിൽ അത് തീർച്ചയായും കണ്ടെത്തേണ്ടത് നമ്മുടെ കടമയാണ് ഇതിന്റെ സത്യാവസ്ഥ കണ്ടെത്തി അവരെ ബോധവാന്മാരാക്കണം.എല്ലാവരും വാഹനങ്ങൾ വാങ്ങുന്നത് അവർക്ക് ഒരുപാട് കാലം ഉപയോഗിക്കാൻ വേണ്ടി തന്നെയാണ് അങ്ങനെയൊരു അവസരത്തിൽ വാഹനത്തിൽ നിറയ്ക്കുന്ന പെട്രോൾ ഗുണനിലവാരമുള്ളതല്ല എങ്കിൽ ഏതു വാഹനമായാലും അത് വളരെ പെട്ടന്ന് കേടാകാൻ സാധ്യതയുണ്ട്.ഇനിമുതൽ പെട്രോൾ വാങ്ങുന്ന സമയത്ത് അതിന്റെ അളവും നിറവും പരിശോധിക്കുക.