കറിവേപ്പില വീട്ടിൽ വളർത്തുന്നത് കാരണം നമുക്ക് ഇദിവസവും വാങ്ങിക്കേണ്ട പച്ചക്കറിയിൽ നിന്നും അത് ഒഴിവാക്കാം എല്ലാ ദിവസവും ഉപയോഗിക്കേണ്ട ഒന്നാണ് കറിവേപ്പില എന്നതുകൊണ്ടും കൂടുതൽ വാങ്ങിവെച്ചാൽ പിറ്റേ ദിവസം ഉപയോഗിക്കാൻ സാധിക്കില്ല എന്ന കാരണം കൊണ്ടും അവ എല്ലാവരും വീട്ടിൽ നട്ടുപിടിപ്പിച്ചു വളർത്തുകയാണ് പതിവ്.കൂടുതൽ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിന് കാഴ്ചയിൽ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ല എന്നാൽ അത് കറികളിൽ ഉപയോഗിച്ചാൽ സാധാരണ കറിവേപ്പില ഉപയോഗിച്ചാൽ കിട്ടുന്ന മണവും രുചിയും ലഭിക്കില്ല അതിനാലാണ് എല്ലാവരും കറിവേപ്പില വീട്ടിൽ മുളപ്പിക്കുന്നത്.ഏതൊക്കെ കൃഷികൾ വീട്ടിൽ ചെയ്യാൻ മറന്നാലും കറിവേപ്പില ഒരെണ്ണം എങ്കിലും വീട്ടിൽ നട്ടുപിടിപ്പിക്കാൻ ആരും മറക്കാറില്ല.ചില വീടുകളിൽ വലിയ മരമായി കറിവേപ്പില വളർന്നു വന്നത് കാണാൻ കഴിയും അതിൽ നിറയെ കായ്കളും വളരും.
കറിവേപ്പില നല്ല രീതിയിൽ വളർന്നാൽ മാത്രമേ അതിൽ കായകൾ വരൂ എപ്പോഴും കാണാൻ കഴിയുന്ന ഒരു കാഴ്ചയല്ല അത്.എന്നാൽ ശ്രദ്ധിച്ചാൽ അതുപോലെ കറിവേപ്പില വളർത്താൻ വലിയ പ്രയാസം കാണില്ല പലരും പറഞ്ഞു കേൾക്കുന്ന കാര്യമാണ് കറിവേപ്പില വലുതാകാൻ ചില വളങ്ങൾ ഇട്ടുകൊടുക്കണം എന്ന കാര്യം എന്നാൽ ഈ മരം വലുതാകാൻ പ്രത്യേകം വളം ഒന്നും തന്നെ ആവശ്യമില്ല ഇവയ്ക്കുള്ള വളം നമ്മുടെ വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട് ദിവസവും വീട്ടിൽ വാങ്ങുന്ന മീനിന്റെ വെള്ളവും മീനിന്റെ ബാക്കി കഷ്ണങ്ങളും ഉണ്ടെങ്കിൽ കറിവേപ്പിലയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക ചെറിയ കുഴിയാക്കിയ ശേഷമാണ് ഇങ്ങനെ ചെയ്യേണ്ടത്.
പിന്നെ കറിവേപ്പിലയ്ക്ക് പറ്റിയ ഏറ്റവും നല്ല വളം അടുക്കളയിൽ തന്നെയുള്ള പച്ചക്കറിയുടെ ബാക്കിയാണ് നമ്മൾ ഒഴിവാക്കുന്ന ഇവ കുറച്ചു നേരം വെള്ളത്തിൽ ഇട്ടുവെച്ച ശേഷം മരത്തിന് ഒഴിച്ചുകൊടുത്തൽ നന്നായി വളരും ഇതിന് നമുക്ക് ചിലവൊന്നും വരുന്നില്ല.ഇനി കറിവേപ്പില മരം കുറച്ചെങ്കിലും വളർന്നാൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് എന്തെന്നാൽ ഇവയുടെ ഇലകളിൽ വളരെ പെട്ടന്ന് പ്രാണികൾ വരാനും ഇലകൾ നശിപ്പിക്കാനും സാധ്യതയുണ്ട് അതിനാൽ ഒരു പാത്രത്തിൽ കഞ്ഞിവെള്ളം എടുത്തു ഇലയിൽ ഒഴിച്ചുകൊടുക്കണം ആഴ്ചയിൽ രണ്ടുദിവസം ഇങ്ങനെ ചെയ്താൽ ആ പ്രശ്നം ഉണ്ടാകില്ല.ഇത്രയും കാര്യം മാത്രം ശ്രദ്ധിച്ചാൽ തന്നെ കറിവേപ്പില സ്ഥിരമായി നിങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ ലഭിക്കും.