വർഷങ്ങൾ എത്ര കഴിഞ്ഞാലും എലികൾ വീട്ടിലല്ല നിങ്ങളുടെ പറമ്പിൽ പോലും വരില്ല

എലികൾ വീടുകളിൽ മാത്രമല്ല ശല്യം ചെയ്യുന്നത് നമ്മുടെ കാറിലും മറ്റു വാഹനങ്ങളിലും കൃഷി സ്ഥലങ്ങളിലുമെല്ലാം എലികളെ കൊണ്ട് ശല്യം തന്നെയാണ്.എവിടെയെങ്കിലും നിർത്തിയിട്ടിരിക്കുന്ന സമയത്തോ അല്ലെങ്കിൽ വീടിന്റെ പരിസരത്ത് നിന്നോ വാഹനത്തിലേക്ക് കയറിക്കൂടിയ എലികൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിവെക്കും വാഹനത്തിന്റെ സീറ്റ് നശിപ്പിക്കുക എന്നത് എലികൾ ഉള്ള സ്ഥലങ്ങളിൽ പതിവാണ്.വാഹനത്തിൽ ഒരിക്കൽ പ്രവേശിച്ച എലിയെ അതിൽ നിന്നും പുറത്താക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് എന്തെന്നാൽ ഇതെവിടെയാണ് എന്ന് നമുക്ക് അറിയാൻ കഴിയില്ല രാത്രിയിലായിരിക്കും ഇവ പുറത്തേക്ക് വരുന്നത്.വീടിനുള്ളിൽ കയറിക്കൂടിയ എലികളും ഇങ്ങനെ തന്നെയാണ് വീട്ടിലെ അടുക്കളയിൽ മാത്രമല്ല മറ്റുള്ള സ്ഥലങ്ങളിലും എലികൾ പ്രവേശിക്കും.കൂടുതലായി കപ്പ കൃഷി ചെയ്യുന്ന സ്ഥലങ്ങളിലും എലികളെ കൂടുതലായി കാണപ്പെടാറുണ്ട് ഇവ കപ്പ കഴിക്കാൻ വേണ്ടിയാണ് വരുന്നത് ഇങ്ങനെ വരുന്ന എലികൾ കൃഷിയും നശിപ്പിക്കും.

വീടിന്റെ പരിസരത്ത് വിറകോ മറ്റോ കൂട്ടിയിട്ടുണ്ടെങ്കിൽ അവിടെയും എലികൾ വന്നുകൂടും ഇതെല്ലം വളരെ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയാണ് അതിനായി എലികൾ ഒരിക്കലും വരാതിരിക്കാൻ നമുക്ക് തക്കാളിയും കാരറ്റും ഉപയോഗിച്ച് ഒരു കാര്യം ചെയ്യാം ഇത് ചെയ്‌താൽ പിന്നെ ആ പ്രദേശത്തോ വാഹനങ്ങളിലോ പിന്നെ എലികൾ വരില്ല ഇതിനായി നമുക്ക് ആവശ്യമായ സാധനങ്ങൾ ഒരു തക്കാളി ഒരു കാരറ്റ് കുറച്ച് ശർക്കര പിന്നെ വേണ്ടത് ഒരു സ്പൂൺ മുളക് പൊടി ഇവ എല്ലാം കൂടി മിക്സ് ചെയ്തു എലികൾ വരുന്ന സ്ഥലങ്ങളിൽ വെച്ചാൽ മതിയാകും മുളകിന്റെ രുചി അവയ്ക്ക് തീരെ ഇഷ്ടമല്ല അതുകൊണ്ട് ഈ തക്കാളി ഒരിക്കൽ മാത്രമേ കഴിക്കൂ.

ഇതുപോലെ തന്നെ കാരറ്റ് ഉപയോഗിച്ചും ചെയ്യാവുന്നതാണ് തക്കാളിക്ക് പകരം കാരറ്റ് വെക്കുക.തക്കാളിയും കാരറ്റും എലികൾ കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന സാധനങ്ങളാണ് അതുകൊണ്ട് ഏറ്റവും ഉത്തമം ഇവ രണ്ടും തന്നെയാണ്.ആർകെങ്കിലും സ്വന്തം വാഹനത്തിലും വീട്ടിലും കൃഷി സ്ഥലങ്ങളിലും ഏലി ശല്യം രൂക്ഷമായി ഉണ്ടെങ്കിൽ ഈ ചെറിയ ടിപ്പിലൂടെ അവയെ ഒഴിവാക്കാൻ സാധിക്കും.ഈ ടിപ്പിന്റെ പ്രത്യേകത എന്തെന്നാൽ വെറും മിനുട്ടുകൾ കൊണ്ട് ഇത് നമുക്ക് ചെയ്തു തീർക്കാം എന്നതാണ് മാത്രമല്ല ഇതിന് ഉപയോഗിക്കുന്ന മൂന്ന് സാധനങ്ങളും സ്ഥിരമായി നമ്മുടെ വീട്ടിൽ ഉണ്ടാകുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *