ആവശ്യമുള്ളവർക്ക് എന്താണോ അത് സൗജന്യമായി അവർക്ക് നൽകാനുള്ള മനസ്സ് ഈ കാലഘട്ടത്തിൽ പൊതുവെ കുറവാണ് മറ്റുള്ളവർക്ക് എന്തെങ്കിലും നൽകുമ്പോൾ അതിൽ നിന്നും പകരം എന്ത് കിട്ടും എന്ന് ചിന്തിക്കുന്ന ആളുകളാണ് കൂടുതലും എല്ലാ സ്ഥലങ്ങളിലും ഉള്ളത്.എന്നാൽ വിവാഹ വസ്ത്രങ്ങൾ ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകുന്ന ഈ സ്ഥാപനത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം ഒരുപാട് കുടുംബങ്ങൾക്ക് ഇത് ഉപകാരപ്പെടും ഇന്ന് വിവാഹം വന്നാൽ ഒരുപാട് ചിലവാണ് അതിൽ ഏറ്റവും കൂടുതൽ ചിലവ് വരുന്നത് വിവാഹ വസ്ത്രങ്ങൾക്ക് തന്നെയാണ് അങ്ങനെയൊരു സാഹചര്യത്തിൽ ഈ അവസരം നമ്മൾ പാഴാക്കരുത്.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലാണ് ഇങ്ങനെയൊരു സൗകര്യം ഒരുക്കിയിട്ടുള്ളത് നാസർ എന്ന വ്യക്തിയും അദ്ധേഹത്തിന്റെ കൂട്ടുകാരും ചേർന്നാണ് ഇങ്ങനെയൊരു അവസരം എല്ലാവർക്കും നൽകുന്നത്.കേരളത്തിൽ എവിടെ നിന്നുള്ളവർക്കും ഈ വസ്ത്രം വാങ്ങാവുന്നതാണ്.നിലവിൽ നൂറ്റി എൺപത് കുടുംബങ്ങൾക്ക് ഇത്തരത്തിൽ വിവാഹ വസ്ത്രങ്ങൾ നൽകിക്കഴിഞ്ഞു ഇപ്പോഴും നിരവധി കുടുംബങ്ങൾ വസ്ത്രങ്ങൾക്ക് വേണ്ടി ഇവരെ സമീപിക്കുന്നു.എന്തായാലും ഒരിക്കലും പറഞ്ഞാൽ തീരാത്ത അത്ര നന്മയാണ് ഇവർ ചെയ്യുന്നത് എല്ലായിപ്പോഴും ഇങ്ങനെ ചെയ്യാനുള്ള മനസ്സ് ഇവർക്ക് ഉണ്ടാകട്ടെ.
വിവാഹ വസ്ത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് എന്തെന്നാൽ ആ വസ്ത്രം വിവാഹ ദിവസം മാത്രമേ ഉപയോഗിക്കൂ അതുകഴിഞ്ഞാൽ പിന്നെ അത് ഉപയോഗിക്കാതെ വെറുതെ വെക്കുകയാണ് പതിവ് അതുകൊണ്ട് തന്നെ നിങ്ങളുടെ അറിവിലോ നിങ്ങളുടെ കയ്യിലോ ഒരുതവണ ഉപയോഗിച്ച വിവാഹ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അത് ഇവരെ ഏൽപ്പിക്കാൻ മറക്കരുത് അങ്ങനെ ലഭിക്കുന്ന വസ്ത്രങ്ങളും ഇവർ സ്വീകരിക്കും ശേഷം ആവശ്യക്കാർക്ക് നൽകും.
ഒന്നും തന്നെ ആഗ്രഹിക്കാത്ത ഈ ആളുകൾ ചെയ്യുന്ന നല്ല പ്രവർത്തിയെ നമ്മൾ അംഗീകരിക്കണം അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കണം ഇത് തന്നെയല്ലേ നന്മ എന്ന് പറയുന്നത്.നിങ്ങൾ നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യണം.ഈ കാലത്ത് ഇങ്ങനെയുള്ള ആളുകൾ വളരെ കുറവാണ് അതിനാൽ മറ്റുള്ളവർക്ക് ഇത്തരം സഹായങ്ങൾ ചെയ്യാൻ വേണ്ടി എല്ലാവരും ഇറങ്ങണം.മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞു അവർക്ക് വേണ്ട രീതിയിൽ സഹായങ്ങൾ എത്തിച്ചുകൊടുക്കണം.