വളരെ കുറച്ചു സിനിമകൾ മാത്രം ചെയ്തു മലയാളത്തിൽ കടന്നുവരികയും പ്രേക്ഷകർക്ക് നല്ല കഥാപാത്രങ്ങൾ സമ്മാനിക്കുകയും ചെയ്ത താരപുത്ര നടനാണ് ധ്യാൻ ശ്രീനിവാസൻ.മലയാളത്തിലെ എക്കാലത്തേയും വലിയ നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ അദ്ധേഹത്തിന്റെ മകനാണ് ധ്യാൻ അച്ഛന്റെ എല്ലാ കഴിവുകളും മക്കൾക്കും കിട്ടിയിട്ടുണ്ട് എന്ന് വേണം പറയാൻ അഭിനയിക്കാനും സിനിമ സംവിധാനം ചെയ്യാനും പാടാനും ഇവർക്ക് കഴിവുണ്ട് എല്ലാം ഇവർ സ്വയം തെളിയിച്ചതാണ്.
വിനീത് ശ്രീനിവാസൻ ഇതിനോടകം തന്നെ സിനിമ സംവിധാനം ചെയ്യുകയും പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് എല്ലാം മലയാളികൾ ഏറ്റെടുത്തവയാണ് അച്ഛൻ ഒരു നടനായത് കൊണ്ട് മാത്രമല്ല ഇവരുടെ അദ്വാനം തന്നെയാണ് ഇവരുടെ കഴിവ് മലയാളികൾക്ക് മുൻപിൽ കൊണ്ടുവരാൻ കാരണമായത് എന്ന് അച്ഛൻ ശ്രീനിവാസൻ തന്നെ പല വേദികളിലും പറഞ്ഞിട്ടുണ്ട്.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പ്രണവ് മോഹൻലാലിനെ നായകനാക്കിയുള്ളതാണ് അതിന്റെ നല്ലൊരു പാട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടു എങ്കിലും ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്നത്.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ഇന്റർവ്യൂനെ കുറിച്ചാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമ മേഖലയിൽ കടന്നുവരുന്നതിന് മുൻപ് നടന്ന ഒരു ഇന്റർവ്യൂ ആയിരുന്നു അത് ഒരു ചിരിയോടെ ആയിരിക്കും ഇതിൽ ധ്യാൻ പറയുന്നത് എല്ലാവരും കേൾക്കുക എന്തെന്നാൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഏതു നടിയെയാണ് എന്ന് അവതാരകൻ ചോദിച്ചപ്പോൾ ധ്യാൻ പറയുന്നത് ശോഭനയെ ഇഷ്ടമായിരുന്നു നവ്യ നായരെ ഇഷ്ടമായിരുന്നു എന്നായിരുന്നു ഇപ്പോൾ നവ്യ നായരെ ഇഷ്ടമല്ലേ എന്ന് ചോദിച്ചപ്പോൾ അല്ല എന്നായിരുന്നു മറുപടി അതിന്റെ കാരണം മറ്റൊന്നുമല്ല തനിക്ക് നവ്യ നായരെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം.
താൻ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു നടിയായിരുന്നു അത് എന്നാൽ പ്രിത്വിരാജ് നായകനായി അഭിനയിച്ച വെള്ളിത്തിര എന്ന സിനിമ കണ്ടപ്പോൾ എന്റെ ആ ആഗ്രഹം ഇല്ലാതെയായി എന്നായിരുന്നു ധ്യാൻ പറഞ്ഞ മറുപടി അച്ഛനും അമ്മയും മക്കളും അടങ്ങുന്ന ഒരു ഇന്റർവ്യൂ ആയതിനാൽ തന്നെ എല്ലാവരും ചിരിയോടെ ആയിരുന്നു അത് കേട്ടത്.എന്നാൽ ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ ഇത് കാണുമ്പോൾ എങ്ങിനെയായിരിക്കും പ്രതികരിക്കുക എന്നാണ് എല്ലാവരും ചിന്തിക്കുന്നത്.