ജ്യോതിക പറഞ്ഞു ആ പെൺകുട്ടി അടിപൊളി എന്നെ അണ്ണാ എന്ന് വിളിച്ചതിന് നന്ദി ലിജോയോട് നടൻ സൂര്യ

കഴിഞ്ഞ ദിവസം ആളുകൾ സിനിമയെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട് എങ്കിൽ അത് നടൻ സൂര്യ നായകനായി അഭിനയിച്ച ജയ് ഭീം എന്ന തമിഴ് സിനിമയെ കുറിച്ചായിരിക്കും കാരണം ഈ സിനിമ ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാകില്ല അത്രയ്ക്കും ഗംഭീരമാണ് ഈ സിനിമ അത് മാത്രമല്ല ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ചിത്രീകരിച്ചിട്ടുള്ളത്.പൊതുവെ തമിഴ് സിനിമയ്ക്ക് കേരളത്തിൽ ഒരുപാട് ആരാധകരുണ്ട് പ്രധാന നടന്മാരുടെ ഏതു സിനിമ വന്നാലും മലയാളികൾ കാത്തിരുന്നു കാണും എന്നാൽ സൂര്യ നായകനായി അഭിനയിച്ച ഈ സിനിമയിൽ ഒരു മലയാള സിനിമ നടിയായിരുന്നു നായിക.

അത് മറ്റാരുമല്ല മലയാളത്തിൽ കൂടുതൽ അവസരങ്ങൾ ഒന്നും തന്നെ ലഭിക്കാതിരുന്ന ലിജോ ജോസ് ആയിരുന്നു.കൂടുതൽ അഭിനയ പരിചയം ഒന്നും തന്നെ ഇല്ലാതിരുന്ന ഈ നടിയുടെ പ്രകടനം കണ്ടവർ പറയുന്നു ഈ പെൺകുട്ടി അടിപൊളി തന്നെ വളരെ നല്ല രീതിയിൽ തന്നെ അഭിനയിച്ചു.സിനിമ കണ്ട സാധാരണക്കാർ മാത്രമല്ല ലിജോയെ കുറിച്ച് പറഞ്ഞത് തമിഴ് സിനിമയിലെ മുതിർന്ന നടിയായ ജ്യോതിക പോലും ലിജോയെ കുറിച്ച് സൂര്യയോട് പറഞ്ഞത് ഇങ്ങനെയാണ് ആ പെൺകുട്ടിയുടെ അഭിനയം ശ്രദ്ധിച്ചോ വളരെ നന്നായി അഭിനയകുന്നുണ്ട്.

ജ്യോതികയുടെ ഈ അഭിപ്രായം സൂര്യ തന്നെയാണ് കഴിഞ്ഞ ദിവസം മറ്റുള്ളവരോട് പറഞ്ഞത് ഇത് പറയുന്ന സമയത്ത് ലിജോയും ഉണ്ടായിരുന്നു ഒരു ചിരിയോടെ ആയിരുന്നു ലിജോ അത് കേട്ടത് മാത്രമല്ല സൂര്യ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു തന്നെ അണ്ണാ എന്ന് ലിജോയോട് നന്ദി പറയുകയായിരുന്നു സൂര്യ എന്തായാലും ലിജോയുടെ സിനിമ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവ് തന്നെയാണ് ഈ സിനിമ.

മലയാള സിനിമയിൽ ലിജോയെ ശ്രദ്ധിക്കുന്നത് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമ വന്നപ്പോൾ ആയിരുന്നു അതിലും വളരെ നല്ല രീതിയിൽ ലിജോ തന്റെ വേഷം കൈകാര്യം ചെയ്തിരുന്നു.ഇപ്പോൾ താരത്തിന് നിരവധി അവസരങ്ങൾ തമിഴ് സിനിമയിൽ വരുന്നുണ്ട് എന്നാണ് കേൾക്കുന്നത് മലയാള സിനിമയിലും ഇനി ലിജോ ഒരു തിരക്കുള്ള നായികയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.കഴിവുള്ള താരങ്ങളെ നമ്മൾ തീർച്ചയായും അംഗീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *