കുടുംബ വിളക്കിലെ ആതിര മാധവിന്റെ ഡാൻസ് ഈ സന്തോഷത്തിന്റെ കാരണം ഇതാണ്

സിനിമ കാണുന്നതുപോലെയല്ല സീരിയൽ എന്നും കാണാൻ കഴിയും ഒരുപാട് വീട്ടുകാർ ഒരുമിച്ചിരുന്നു കാണുന്ന ഒന്ന് തന്നെയാണ് സീരിയൽ ആഴ്ചയിൽ അഞ്ച് ദിവസം വീട്ടിലിരുന്നു കാക്കാൻ കഴിയുന്ന ഒന്നാണ് സീരിയൽ എന്നതുകൊണ്ട് തന്നെ അതിലെ കഥാപാത്രങ്ങളെ എല്ലാവർക്കും കാണാതെ അറിയാം അതിൽ ആരൊക്കെ ഏതൊക്കെ വേഷങ്ങൾ ചെയ്യുന്നുണ്ട് എന്ന് എല്ലാവർക്കും മനഃപാഠമാണ്.ഒരു സിനിമ കണ്ടുകഴിഞ്ഞാൽ ചിലപ്പോൾ കുറച്ചു നേരം കഴിയുമ്പോൾ അതിലെ കഥയും കഥാപാത്രങ്ങളേയും നമ്മൾ മറക്കാറുണ്ട് എന്നാൽ സീരിയൽ അങ്ങനെയല്ല മാസങ്ങളോളം ഒരു കഥ മുന്നോട്ട് പോകുന്നതുകൊണ്ട് തന്നെ സീരിയൽ കാണുന്നവരുടെ ജീവിതത്തിൽ അതിലെ കഥാപാത്രങ്ങളും ഒരു ഭാഗമാണ്.

ഒരു സീരിയലിൽ അഭിനയിക്കുന്ന താരങ്ങളുടെ യഥാർത്ഥ പേര് ഓർമ്മയിൽ ഇല്ല എങ്കിലും അവർ ചെയ്യുന്ന കഥാപാത്രങ്ങളുടെ പേര് കൃത്യമായി ഓർത്തുവെക്കാൻ നമുക്ക് കഴിയാറുണ്ട് അത് അവർ ചെയ്യുന്ന കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്.സീരിയലിൽ അല്ലാതെ മറ്റെവിടെങ്കിലും ഇവരെ കണ്ടാൽ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നത് അവരുടെ കഥാപാത്രങ്ങളുടെ പേര് ആയിരിക്കും അങ്ങനെയൊരു കഥാപാത്രമാണ് കുടുംബവിളക്ക് എന്ന സീരിയലിലെ അനന്യ ഈ കഥാപാത്രം ചെയ്യുന്ന നടിയുടെ യഥാർത്ഥ പേര് ആതിര മാധവ് എന്നാണ് എല്ലാവർക്കും ഇഷ്ടമുള്ള ഒരു കഥാപാത്രം തന്നെയാണ് മാത്രമല്ല ഈ സീരിയൽ മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്.

സീരിയലിൽ എന്തെങ്കിലും നടക്കുമ്പോൾ ഉണ്ടാകുന്ന ആവേശം പോലെ തന്നെ അവരുടെ യഥാർത്ഥ ജീവിതത്തിലും നടക്കുമ്പോൾ അതിനെ കുറിച്ച് കൂടുതൽ അറിയാൻ നമ്മൾ ശ്രമിക്കാറുണ്ട്.അങ്ങനെയൊരു വിശേഷമാണ് നടി ആതിര മാധവിന്റെ ജീവിതത്തിൽ വന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം നമുക്ക് കാണാൻ കഴിഞ്ഞത് സ്വന്തം നാത്തൂന്റെ കൂടെ ആതിര മാധവ് ഡാൻസ് ചെയ്യുന്നതാണ് ഇത് ഒരുപാട് ആളുകൾ കണ്ടിരുന്നു അതിൽ ഏറ്റവും സന്തോഷം തരുന്ന കാര്യം എന്തെന്നാൽ ആതിര മാധവ് അമ്മയാകാൻ പോകുന്നു എന്നത് തന്നെയാണ്.എന്തായാലും എല്ലാവരും വളരെ സന്തോഷത്തിലാണ് ഈ കാര്യം അറിഞ്ഞതുമുതൽ.

ഈ അവസ്ഥയിൽ ആതിര അഭിനയിക്കുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ലെന്ന് സീരിയലിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു എന്നാലും വൈകാതെ തന്നെ അനന്യ എന്ന കഥാപാത്രത്തെ നിങ്ങൾക്ക് കാണാനാകും എന്ന ആശ്വാസവാക്കും അവർ പറയുന്നുണ്ട്.കഴിഞ്ഞ കുറച്ചു മാസങ്ങളായി സിനിമ റിലീസ് ചെയ്യാത്തത് കാരണം ഒരുപാട് ആളുകൾ സീരിയൽ മാത്രമാണ് കാണുന്നത് എന്നാൽ നാളെമുതൽ പുതിയ സിനിമകൾ റിലീസ് ചെയ്യുന്നത് കൊണ്ട് തന്നെ ആരാധകർ ആവേശത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *