ഇനി പഴയ പ്ലാസ്റ്റിക്ക് കുപ്പികൾ കളയാൻ നിക്കേണ്ട. അടുക്കളയിലെ രണ്ട് പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാം. . നമ്മുടെ അടുക്കളയിലെ പാത്രം കഴുകുന്ന സിംഗിൽ ഫിൽറ്റർ ഉണ്ടാവണമെന്നില്ല. അതിനാൽ തന്നെ വേസ്റ്റ് അടിഞ്ഞ് പൈപ്പ് ബ്ലോക്കാകാനും സാധ്യതയുണ്ട്. പല വീട്ടമ്മമാരും നേരിടുന്ന ഒരു പ്രശ്നമാണിത്. എന്നാൽ, ഒരു പ്ലാസ്റ്റിക്ക് കുപ്പി ഉണ്ടെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരം കാണാം. ഒരു പഴയ പ്ലാസ്റ്റിക്ക് കുപ്പിയെടുത്ത് താഴത്തെ 1-2 ഇഞ്ചിന് മുകളിലായി മുറിക്കുക. മുകളിലത്തെ ഭാഗം മാറ്റി വെച്ച് താഴത്തെ ഭാഗം വൃത്തിയായി തുടച്ചെടുക്കുക. ശേഷം അതിൽ ദ്വാരങ്ങളിട്ട് കൊടുക്കുക. ആണിയോ സ്ക്രൂ ഡ്രൈവറോ ചൂടാക്കി ദ്വാരങ്ങളിടാം. ഇത് കിച്ചൻ സിംഗിലെ ഹോളിലേക്ക് വെച്ച് അമർത്തി കൊടുക്കാം. പാത്രം കഴുകുമ്പോൾ സംഗിൽ വീഴുന്ന ഫൂഡ് വേസ്റ്റ് ഇതിനുള്ളിൽ വീഴുകയും പാത്രം കഴുകിയതിന് ശേഷം കളഞ്ഞ് വൃത്തിയാക്കി വീണ്ടും വെക്കാം. കുപ്പി എടുക്കുമ്പോൾ സിംഗിൻ്റെ ഹോളിന് വെക്കാവുന്ന തരത്തിലുള്ള കുപ്പി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അടുത്തത്, നമ്മൾ നേരത്തേ മുറിച്ച കുപ്പിയുടെ മുകൾ ഭാഗം ഉപയോഗിച്ച് ഒരു ടിപ്പാണ്. ഈ ഭാഗം ഒരു ചോർപ്പ് അഥവ ഫണൽ പോലെ ഉപയോഗിക്കാവുന്നതാണ്. കുപ്പിയുടെ ഉൾവശം നന്നായി തുടച്ച് വൃത്തിയാക്കിയ ശേഷം ആവശ്യമെങ്കിൽ നീളം കുറക്കാം. നമ്മൾ സാധാരണ വീട്ടിലേക്ക് വേണ്ടുന്ന അടുക്കള സാധനങ്ങൾ പാക്കറ്റിൽ നിന്നും ജാറിലേക്കോ ടിന്നിലേക്കോ നിറയ്ക്കുമ്പോൾ കുറച്ച് ചോർന്ന് പേക്കാറുണ്ട്. ഇത് ഒഴിവാക്കാനായി ഈ കുപ്പിയുടെ മുകൾഭാഗം വാങ്ങിയ സാധനങ്ങളിട്ട് വെക്കാനുദ്ദേശിക്കുന്ന ജാറിൻ്റെ വക്കിലായി വെച്ച് കുപ്പിയലേക്ക് അവ ഇടുമ്പോൾ ഒരു തുള്ളി പോലും പുറത്ത് പോകാതെ ഇടാൻ സാധിക്കും. ഇത് പോലെ എണ്ണകളും പാലുമെല്ലാം നമുക്ക് എളുപ്പത്തിൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാനാകും.