സാധനങ്ങളൊക്കെ കുത്തനെ വില വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിലക്കുറവ് എന്ന് കേൾക്കുമ്പോഴെ നമ്മൾ മലയാളികൾക്ക് വളരെ സന്തോഷമാണ്.മിക്കവാറും വലിയ വലിയ ഷോപ്പിങ് മാളുകളിലും മറ്റും വൻ ഡിസ്കൗണ്ടുകൾ ഇടാറുണ്ട്.എന്നാൽ ഇത്തരം മാളുകളിലും വ്യാപാര ശൃംഖലകളിലും ഡിസ്കൗണ്ട് കണ്ട് എത്തിച്ചേരുന്നവർക്ക് വിലയുടെ കാര്യത്തിൽ വലിയ സംതൃപ്തിയൊന്നും കിട്ടാൻ വഴിയില്ല. സാധാരണക്കാരുടെ കയ്യിൽ ഒതുങ്ങുന്ന തിനേക്കാൾ വിലയായിരിക്കും ഡിസ്കൗണ്ട് കഴിഞ്ഞിട്ടും ഇവിടുത്തെ സാധനങ്ങൾക്കൊ ക്കെ.അതുകൊണ്ട് തന്നെ കുറഞ്ഞ ചെലവിൽ ഷോപ്പിംഗ് നടത്താൻ കഴിയുന്ന സ്ഥലങ്ങൾ ആളുകൾ അന്വേക്ഷിച്ചുകൊണ്ടെയിരിക്കും.കേരളത്തിൽ വളരെ വിലക്കുറവിൽ സാധനങ്ങൾ കിട്ടുന്ന സ്ഥലങ്ങൾ ഒക്കെ വളരെ കുറവാണ്.അതേസമയം ബാംഗ്ലൂർ കോയമ്പത്തൂർ മേഖലകളിലാണ് സാധാരണക്കാരന് വാങ്ങാൻ കഴിയുന്ന രീതിയിലുള്ള വിലക്കുറവിൽ സാധനങ്ങൾ കിട്ടുന്നത്. ഇങ്ങനെ ഒരുപാട് കടകൾ ബാംഗ്ലൂരിലും കോയമ്പത്തൂരുമുണ്ട്.വിലപേശാനും നല്ലത് സാധനങ്ങൾ തെരഞ്ഞെടുത്ത് വാങ്ങാനും അറിയാവുന്ന ആർക്കും നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന എന്തും വിലകുറച്ച് വാങ്ങാൻ കഴിയുന്ന ബാംഗ്ലൂരിലെ ഷോപ്പിംഗ് സ്ട്രീറ്റാണ് ചിക്പേട്ട്.ചിക്പേട്ടയിൽ സാരി മാത്രമേ കിട്ടുകയുള്ളൂ എന്ന തെറ്റായ ഒരു ധാരണ ആളുകൾക്കുണ്ട്.എന്നാൽ എല്ലാ സാധനങ്ങളും ഹോൾസെയിൽ ആയും റീട്ടേയിൽ ആയും വാങ്ങാൻ പറ്റിയ സ്ഥലമാണ് ബാംഗ്ലൂരിലെ ചിക്പേട്ടെ. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ അലങ്കാര വസ്തുക്കൾ മധുര പലഹാരങ്ങൾ തുടങ്ങി പൂജാ വസ്തുക്കൾ വരെ ഇവിടെ ലഭിക്കും.
വളരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുന്നതു കൊണ്ടുതന്നെ വൻതിരക്കാണ് പലപ്പോഴും ഇവിടെ അനുഭവപ്പെടുന്നത്. ഉച്ചക്ക് ശേഷം ആയിരിക്കും ഇത്തരം സ്ട്രിറ്റുകളിലെ കച്ചവടം പൊടിപൊടിക്കുന്നത്. കുറെയധികം മധുരപലഹാരങ്ങൾ വിൽക്കുന്ന കടകൾ ഈ സ്ട്രീറ്റിൽ ഉണ്ട്.ദൈവങ്ങളുടെ ഒരു വിഗ്രഹ രൂപത്തിൽ തയ്യാറാക്കിയ കളർഫുൾ ആയ മധുര പലഹാരങ്ങളും ഇവിടെ ലഭിക്കും.അതുപോലെ നമ്മൾ ജീവിതത്തിൽ ഇതുവരെ കാണാത്ത വ്യത്യസ്തമായ രുചിയിലും രൂപത്തിലും ഉള്ള മധുരപലഹാരങ്ങൾ ഇവിടെ ലഭിക്കും.അതും വളരെ കുറഞ്ഞ വിലയിൽ.ഹോൾസെയിൽ ആയിട്ട് ടോയ്സ് വാങ്ങാൻ പറ്റുന്ന കടകളും ഇവിടെയുണ്ട്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ അലങ്കാരവസ്തുക്കൾ സ്റ്റേഷനറി സാധനങ്ങൾ എല്ലാം ഇവിടെ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.എല്ലാം തന്നെ ചെറിയ ചെറിയ കടകളും ആണ്.ഒരു ഡെസൻ പമ്പരത്തിനോക്കേ 160 രൂപയെ വിലയുള്ളു. നമ്മുടെ നാട്ടിലൊക്കെ ഒരെണ്ണം ലഭിക്കുന്ന വിലയ്ക്കാണ് ഇവിടെ ഒരു ഡെസൻ സാധനങ്ങൾ ലഭിക്കുന്നത്. നമ്മുടെ നാട്ടിൽ ഒന്നും കിട്ടാത്ത വെറൈറ്റി ആയിട്ടുള്ള ഗിഫ്റ്റ് ഇറ്റെമെസ് വളരെ തുച്ഛമായ വിലയിൽ ഇവിടെ ലഭിക്കും.ചിക് പേട്ട മാത്രമല്ല വിലപേശാൻ അറിയാവുന്ന ആർക്കും എന്തും വിലകുറച്ച് വാങ്ങാൻ കഴിയുന്ന വേറെയും അധികം ഷോപ്പിംഗ് സ്ട്രീറ്റുകൾ മെട്രോ ഹബ്ബായ ബാംഗ്ലൂരിലുണ്ട്. ദുബായ് പ്ലാസ മജസ്റ്റിക് മാർക്കറ്റ് ബ്രിഗേഡ് റോഡ്, കൊമേഷ്യൽ സ്ട്രീറ്റ് മാർത്തഹള്ളി തുടങ്ങിയവയാണ് ബാംഗ്ലൂരിലെ പ്രധാന ഷോപ്പിംഗ് സ്ട്രിറ്റുകൾ.ഷോപ്പിംഗിന്റെ പറുദീസയാണ് കമേഴ്സ്യല്‍ സ്ട്രീറ്റ്.
ചുരുങ്ങിയ ചെലവിലുള്ള ഷോപ്പിംഗ് ഉദ്ദേശിയ്ക്കുന്നവര്‍ക്കും ബ്രാന്റഡ് ഷോപ്പിംഗ് വേണ്ടവര്‍ക്കും ഇവിടെ സൗകര്യമുണ്ട്.വിലപേശലില്‍ മിടുക്കുണ്ടെങ്കില്‍ നല്ല ലാഭത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ പറ്റിയ ഇടമാണ് ബെംഗളുരുവിലെ കൊമേഷ്യല്‍ സ്ട്രീറ്റ്.ഇവിടുത്തെ ഏറ്റവും പഴയതും തിരക്കേറിയതുമായ മാര്‍ക്കറ്റാണിത്. വസ്ത്രങ്ങല് ചെരിപ്പുകള്‍ ആഭരണങ്ങള്‍ കൂടാതെ സ്പോര്‍ട് ഐറ്റംസം വരെ ഇവിടെ ലഭിക്കും. ബെംഗളുരുവിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ട് ഏരിയക്കു സമീപമാണിത് സ്ഥിതി ചെയ്യുന്നത്.ബ്രാന്റഡ് വസ്തുക്കളും ലോക്കല്‍ സാധനങ്ങളും കീടെ ചൈനീസ് നിര്‍മ്മിത വസ്തുക്കളും ഒരുപോലെ ലഭിക്കുന്ന ഒരിടമുണ്ടെങ്കില്‍ അത് ബാംഗ്ലൂരിലെ മജെസ്റ്റിക് മാര്‍ക്കറ്റിലാണ്. വിലപേശാന്‍ കഴിവുള്ളവര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെനിന്നും സാധനങ്ങള്‍ വാങ്ങിക്കാൻ സാധിക്കും.റെസ്റ്റ് ഹൗസ് റോഡില്‍ സ്ഥിതി ചെയ്യുന്ന ദുബായ് പ്ലാസ ബാഗുകള്‍ക്കും കോസ്മെറ്റിക്സിനും ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്കും പ്രസിദ്ധമാണ്. ദുബായ് പ്ലാസ ഹൗസിലെ ടിബറ്റന്‍ പ്ലാസ ഫാഷനു പേരുകേട്ടതാണ്.ജയനഗർ ഫോർത്ത് ബ്ലോക്കിലെ ബി ഡി എ കോംപ്ലക്സ് ആണ് ഷോപ്പിംഗ് പ്രിയരുടെ മറ്റൊരു പറുദീസ.നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമുള്ള എല്ലാം ഇവിടെ ലഭിക്കും. ആഭരണങ്ങൾ വിധതരത്തിലുള്ള വസ്ത്രങ്ങൾ ബാഗുകൾ അലങ്കാര വസ്തുക്കൾ എന്നിവ ഇവിടെ ലഭിക്കും.