സൗന്ദര്യം എന്നാൽ ബാഹ്യമായ എന്തോ ആണെന്നാണ് എല്ലാവരുടേയും പൊതുവെയുള്ള ധാരണ പക്ഷെ സൗന്ദര്യം എന്താണെന്ന് നമ്മൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.നമ്മുടെ മുഖത്ത് എന്തെങ്കിലും കറുത്തപാട് ഉണ്ടെങ്കിൽ നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല കാരണം നമ്മുടെ കാലഘട്ടമാണ് സൗന്ദര്യം എന്താണെന്നുള്ള തെറ്റിദ്ധാരണ തന്നെയാണ് നമ്മളെ ഇങ്ങനെയാക്കുന്നത്.വര്ഷങ്ങളായി അങ്ങനെയൊരു അവസ്ഥയാണ് ബിസ്മിത എന്ന പെൺകുട്ടിക്ക് അനുഭവിക്കേണ്ടിവരുന്നത് എവിടെ പോയാലും ആളുകളുടെ നോട്ടവും അത്തരത്തിലാണ് മാത്രമല്ല സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോസ്റ്റ് ചെയ്താൽ പിന്നെ പലതരത്തിലാണ്.
ആളുകൾ എ ചിത്രത്തിന് അഭിപ്രായം പറയുന്നത് അനുകൂലിച്ചു അഭിപ്രായം പറയുന്നവരും കുറവല്ല എങ്കിലും കൂടുതൽ ആളുകളും പറയുന്നത് ചിലപ്പോഴെങ്കിലും തളർത്താറുണ്ട് എങ്കിലും തോറ്റുകൊടുക്കാൻ ബിസ്മിത തയ്യാറല്ല.സൗന്ദര്യം എന്നാൽ മനസ്സിലാണ് ഉണ്ടാകേണ്ടത് എന്ന് നമ്മൾ എന്നാണോ തിരിച്ചറിയുന്നത് അപ്പോൾ മാത്രമേ ഇങ്ങനെയുള്ള കാര്യങ്ങൾ അവസാനിക്കൂ.ഇത്തരത്തിൽ മോശം അനുഭവം ഉണ്ടായിട്ടുള്ള പലരും പിന്നീട് വലിയ നിലയിൽ എത്തിയിട്ടുണ്ട് കഴിഞ്ഞ ദിവസം ഒരു മോഡൽ ആയി മാറിയ ദിയ അതിന് ഉദാഹരണമാണ്.
ഇവിടെ ബിസ്മിത അനുഭവിക്കുന്നത് കുറച്ചൊന്നുമല്ല ഇത്തരക്കാർ കാരണം സോഷ്യൽ മീഡിയയിൽ അവരുടെ കുടുംബചിത്രം പോലും പോസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.എന്നിരുന്നാലും സ്വന്തം ആത്മവിശ്വാസം കൊണ്ട് മുന്നേറുകയാണ് ബിസ്മിത .ആദ്യമൊക്കെ ഈ കാര്യം ഓർത്തു പലതവണ ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും പിന്നീട് തളരാതെ മുന്നോട്ട് തന്നെ യാത്ര ചെയ്യാൻ തയാറായി ഇനിയാരും എന്ത് പറഞ്ഞാലും എനിക്കോ എന്റെ മനസ്സിനോ ഒന്നും സമഭാവിക്കില്ല ബിസ്മിത പറയുന്നു.
എങ്കിലും എനിക്ക് പൊതുസമൂഹത്തോട് ചില കാര്യങ്ങൾ പറയാനുണ്ട് എന്നെപോലെ ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ നാട്ടിൽ ജീവിക്കുന്നു ഒരു പൊതുസ്ഥലത്ത് വെച്ച് പറയുന്ന വാക്കുകൾ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കണം എന്നെപോലെ മറ്റുള്ളവർക്കും അത് താങ്ങാനുള്ള കഴിവ് ഉണ്ടാകണമെന്നില്ല.ഇപ്പോൾ ബിസ്മിത ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുകയാണ് ബിസ്മിതയുടെ രൂപമാറ്റം കണ്ടപ്പോൾ എലാവർക്കും അതിശയം തോന്നി.എന്തായാലും പുറമെ കാണുന്നത് മാറ്റാൻ വളരെ കുറച്ചു സമയം മതി എന്ന് തെളിയിച്ചു ഈ ഫോട്ടോഷൂട്ട്.