ലോകത്തിൽ എല്ലാവർക്കും അവരുടെ ജീവിതത്തിൽ സന്തോഷം ലഭിക്കുന്ന ഒരു സമയം വരാനുണ്ട് എന്തൊക്കെ കഷ്ടപ്പാടുകൾ നമ്മുടെ ജീവിതത്തിൽ ഉണ്ട് എന്ന് പറഞ്ഞാലും തളരാതെ മുന്നോട്ട് പോയാൽ എന്നെങ്കിലും ഒരിക്കൽ നമുക്ക് നല്ല ജീവിതം വരും.ഇന്ന് നമ്മുടെ നാട്ടിൽ ഒരുപാട് ആളുകൾ ജോലി പോലും ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുണ്ട് എന്നാൽ പലരും സ്വന്തം വിധിയെ തോൽപ്പിച്ചു മുന്നോട്ട് പോകുന്നു അവരുടെ മനസ്സ് തന്നെയാണ് അവരുടെ കരുത്ത് അങ്ങനെയൊരു വ്യക്തിയാണ് ഡോക്ടർ അസ്‌ല ഫാത്തിമ സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകൾക്ക് നല്ലപോലെ അറിയാവുന്ന ഒരു വ്യക്തിയാണ് ഈ ഫാത്തിമ അസ്‌ല തന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഫാത്തിമ മറ്റുള്ളവർക്ക് വേണ്ടി പങ്കുവെക്കാറുണ്ട് എല്ലാവർക്കും അസ്‌ലയുടെ വിശേഷങ്ങൾ അറിയുമ്പോൾ വലിയ സന്തോഷമാണ് അങ്ങനെയൊരു ദിവസം ആ ഇരട്ടി സന്തോഷം ലഭിക്കുന്ന വാർത്ത വന്നു.
ഡോക്ടർ ഫാത്തിമ അസ്‌ല വിവാഹിതയാകുന്നു വരൻ മഹറായി നൽകിയത് വീൽ ചെയർ ലോകത്ത് തന്നെ ആദ്യമായിട്ടാകും ഇങ്ങനെയൊരു വിവാഹം നടക്കുന്നത് ഒരു വരൻ വധുവിന് സാധാരണ സ്വർണ്ണമാണ് നൽകാറുള്ളത് എങ്കിൽ ഇവിടെ വരൻ ഫാത്തിമയ്ക്ക് നൽകിയത് വീൽ ചെയറാണ്.കുറച്ചു കാലമായി ഫാത്തിമയുടെ ജീവിതം വീൽ ചെയറിലാണ് ആ കാര്യം കണ്ടറിഞ്ഞാണ് വരൻ വീൽ ചെയർ തന്നെ മഹറായി നൽകിയത്.
വിവാഹം ചെയ്യുമ്പോൾ വധിവിന് വരൻ എന്തെങ്കിലും കൊടുക്കുന്നതാണ് മഹർ എന്ന് പറയുന്നത് അത് വരാന് ഇഷ്ടമുള്ള എന്തും കൊടുക്കാവുന്നതാണ് നമ്മുടെ നാട്ടിൽ സാധാരണയായി കൊടുക്കാറുള്ളത് സ്വർണ്ണമാണ് അങ്ങനെയൊരു സാഹചര്യത്തിലാണ് ഫാത്തിമയുടെ പ്രിയതമൻ തന്നെ ഒരുപാട് സന്തോഷിപ്പിച്ചത് ഇതിലും വലിയ സമ്മാനവും സന്തോഷവും ഇനി ഫാത്തിമയുടെ ജീവിതത്തിൽ ലഭിക്കാനില്ല എന്നുവേണം പറയാൻ.അവൾ വക്കളാരെ സന്തോഷത്തിലാണ് വിവാഹം വളരെ സന്തോഷത്തോടെ തന്നെ നടക്കട്ടെ അവരുടെ ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ ഉണ്ടാകട്ടെ.
വീൽ ചെയറിൽ യാത്ര ചെയ്യുന്ന ഒരുപാട് കൂട്ടുകാർക്ക് ഈ വാർത്ത കൂടുതൽ പ്രചോദനം നൽകും കാരണം ഇങ്ങനെ ജീവിക്കുന്ന പലരും കരുതുന്നത് അവരുടെ ജീവിതം ഇനി കൂടുതൽ സന്തോഷം ഇല്ലാതെ ഇങ്ങനെ തീരുമെന്നാണ് എന്നാൽ തളരാതെ മുന്നോട്ട് പോയാൽ ഇതുപോലെ എല്ലാവരുടെ ജീവിതവും കൂടുതൽ മനോഹരമാക്കാൻ കഴിയും.വിഷ്ണു സന്തോഷ് എന്ന ഫോട്ടോഗ്രാഫറാണ് ഇവരുടെ മനോഹര ചിത്രങ്ങൾ ക്യാമെറയിൽ പകർത്തിയത് അദ്ദേഹത്തിന് ഒരുപാട് നന്ദി അറിയിക്കുന്നു.