വാവ സുരേഷിന് വീടൊരുക്കുന്നു ഇനി ആ ഓല മേഞ്ഞ വീട്ടിൽ കിടക്കേണ്ടിവരില്ല

വളരെ പണ്ട് തന്നെ സഹായിക്കാൻ മനസ്സ് കാണിച്ചവനാണ് വാവ സുരേഷ് ആര് വിളിച്ചാലും ഒന്നും ആഗ്രഹിക്കാതെ തന്നെ അവിടേക്ക് എത്തുന്ന ഒരു നല്ല മനുഷ്യൻ എന്നാൽ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം സംഭവിച്ചത് അറിയാത്ത മലയാളികൾ ഉണ്ടാവില്ല പലതവണ ഇങ്ങനെ സംഭവിച്ചയിട്ടുണ്ട് എങ്കിലും അതിനേക്കാൾ വലിയ രീതിയിലാണ് ഈ തവണ സംഭവിച്ചത് എന്നാലും അദ്ദേഹത്തിന്റെ കൂടെ എല്ലാവരും ഉണ്ട് വീണ്ടും ആരോഗ്യത്തോടെ തിരിച്ചുവരാൻ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നു.

ഈ അവസ്ഥയിൽ അദ്ദേഹത്തിന് ഒരു വീടൊരുക്കാൻ ഒരുങ്ങുകയാണ് നാസ്സർ മാനു എന്ന പൊതു പ്രവർത്തകൻ നമ്മൾ ഒരുമിച്ചാൽ അദ്ദേഹത്തിന് ഒരു നല്ല വീടൊരുക്കാൻ സാധിക്കാൻ വാവ സുരേഷിന്റെ വീട് നമ്മൾ എല്ലാവരും കണ്ടതാണ് വളരെ ചെറിയ ഒരു ഓല മേഞ്ഞ വീടാണ് അദ്ദേഹത്തിന്റേത് ഇതിന് മുൻപും ഒരു നല്ല വീട് വെച്ചുതരാം എന്ന് പലരും പറഞ്ഞിട്ടുണ്ട് എങ്കിലും അദ്ദേഹം അത് സ്വീകരിച്ചിരുന്നില്ല എന്നാൽ ഈ തവണ എന്താകുമെന്ന് ആർക്കും അറിയില്ല കാരണം അദ്ദേഹത്തിന് കൂടുതൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വീട്ടിൽ വന്നാൽ ഈ കാര്യം നേരിട്ട് സംസാരിക്കുമെന്ന് നാസ്സർ മാനു പറഞ്ഞു.

കഴിഞ്ഞ ദിവസം ആയിരുന്നു വാവ സുരേഷിന് വീട് നിർമ്മിക്കാമെന്ന് അദ്ദേഹം പറഞ്ഞത്.ഒരുപാട് ആളുകൾക്ക് ഇദ്ദേഹം വീട് നിർമ്മിച്ച് കൊടുത്തിട്ടുണ്ട് ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട് ഒന്നിനും കഴിവില്ലാത്ത ആളുകളെ സഹായിക്കാൻ അദ്ദേഹം നേരിട്ട് വന്നിട്ടുണ്ട് കേരളത്തിലെ എല്ലാ മലയാളികൾക്കും നാസ്സർ മാനു എന്ന മനുഷ്യ സ്നേഹിയെ അറിയാം എന്തായാലും വാവ സുരേഷ് വീട്ടിലേക്ക് തിരിച്ചെത്തിയാൽ അദ്ദേഹം ഇപ്പോൾ താമസിക്കുന്ന ചെറിയ ഓല കൊണ്ടുള്ള വീടിന് പകരം നല്ലൊരു വീട് നിർമ്മിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് നമ്മൾ മലയാളികളുടെ കടമയാണ് കാരണം അദ്ദേഹം ഇത്രയും കാലം എല്ലാവർക്കും വേണ്ടി ജീവിച്ചു കേരളത്തിലെ എല്ലാ ജില്ലകളിലും അദ്ദേഹം എത്തിയിരുന്നു രാത്രിയാണെങ്കിലും ആരെങ്കിലും സഹായം ചോദിച്ചു വിളിച്ചാൽ അദ്ദേഹം ഉടനെ അവിടെയെത്തും ഇങ്ങനെയൊരു നല്ല മനുഷ്യനെ നമ്മൾ തീർച്ചയായും സംരക്ഷിക്കണം അദ്ദേഹം പൂർണ്ണ ആരോഗ്യവാൻ ആകുന്ന സമയത്ത് ഒന്നും ആഗ്രഹിക്കാറില്ല എന്നാൽ ഈ സമയത്ത് എങ്കിലും അദ്ധേഹത്തിന്റെ ആവശ്യങ്ങൾ നമ്മൾ നിറവേറ്റണം.

Leave a Reply

Your email address will not be published. Required fields are marked *